നമ്മുടെ എല്ലാ നഗരങ്ങളെയും 'മാലിന്യരഹിത'വും' ജലസുരക്ഷിതവുമാക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ് സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0 എന്നിവ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഈ മുൻനിര ദൗത്യങ്ങൾ ഇന്ത്യയെ അതിവേഗം നഗരവൽക്കരിക്കുന്നതിന്റെ വെല്ലുവിളികളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിനുള്ള ഒരു മുന്നേറ്റത്തെ സൂചിപ്പിക്കുന്നു, കൂടാതെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2030 കൈവരിക്കുന്നതിനും സഹായിക്കും.
കേന്ദ്ര പാർപ്പിട, നഗരകാര്യ മന്ത്രിയും, സഹമന്ത്രിയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നഗരവികസന മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.
സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0 നെ കുറിച്ച് :
ഈ പദ്ധതി വിഭാവനം ചെയ്യുന്നത് എല്ലാ നഗരങ്ങളെയും 'മാലിന്യരഹിത'മാക്കാനും അമൃത് പദ്ധതിയിൽ ൽ ഉൾപ്പെടുന്ന നഗരങ്ങളൊഴികെ മറ്റെല്ലാ നഗരങ്ങളിലും കറുത്ത ജല പരിപാലനം ഉറപ്പുവരുത്താനും, എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളെയും ഓ ഡി എഫ് +ആയും 1 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ഓ ഡി എഫ് ++ ആയും അതുവഴി നഗരപ്രദേശങ്ങളിൽ സുരക്ഷിതമായ ശുചിത്വത്തിന്റെ കാഴ്ചപ്പാട് കൈവരിക്കുന്നു. ഖരമാലിന്യങ്ങളുടെ ഉറവിടം വേർതിരിക്കുക, എല്ലാത്തരം മുനിസിപ്പൽ ഖരമാലിന്യങ്ങളും ശാസ്ത്രീയമായി സംസ്കരിക്കുക, ഫലപ്രദമായ ഖരമാലിന്യ സംസ്കരണത്തിനായി പൊതു ഇടങ്ങൾ എന്നിവയിൽ മിഷൻ ശ്രദ്ധ കേന്ദ്രീകരിക്കും. എസ്ബിഎം-യു 2.0 യുടെ വിഹിതം ഏകദേശം 1.41 ലക്ഷം കോടി രൂപയാണ്.
അമൃത് 2.0 നെ കുറിച്ച്
ഏകദേശം 4,700 നഗര തദ്ദേശസ്ഥാപനങ്ങളിലെ 2.68 കോടി ടാപ്പ് കണക്ഷനുകളും, 500 അമൃത് നഗരങ്ങളിൽ 100% മലിനജലവും സെപ്റ്റേജും 100% കവറേജ് നൽകിക്കൊണ്ട്, ഏകദേശം 2.64 കോടി മലിനജല/ സെപ്റ്റേജ് കണക്ഷനുകൾ നൽകാൻ അമൃത് 2.0 ലക്ഷ്യമിടുന്നു. നഗരപ്രദേശങ്ങളിലെ 10.5 കോടിയിലധികം ആളുകൾക്ക് പ്രയോജനം ലഭിക്കും. അമൃത് 2.0 സർക്കുലർ സമ്പദ്‌വ്യവസ്ഥയുടെ തത്വങ്ങൾ സ്വീകരിക്കുകയും ഉപരിതലത്തിന്റെയും ഭൂഗർഭജലങ്ങളുടെയും സംരക്ഷണവും പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകളും വൈദഗ്ധ്യങ്ങളും പ്രയോജനപ്പെടുത്തുന്നതിനായി ജല മാനേജ്മെന്റിലും ടെക്നോളജി സബ് മിഷനിലും ഡാറ്റ നയിക്കുന്ന ഭരണത്തെ മിഷൻ പ്രോത്സാഹിപ്പിക്കും. വികസനത്തിന്റെ കാര്യത്തിൽ നഗരങ്ങൾക്കിടയിലെ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനായി ‘പേ ജൽ സർവേക്ഷൻ’ നടത്തും. അമൃത് 2.0 യുടെ ചെലവ് ഏകദേശം 2.87 ലക്ഷം കോടി രൂപയാണ്.
എസ ബി എം- യു , അമൃത് എന്നിവയുടെ ഗുണഫലങ്ങൾ
എസ ബി എം- യു ഉം അമൃതും കഴിഞ്ഞ ഏഴ് വർഷങ്ങളിൽ നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിന് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. രണ്ട് മുൻനിര മിഷനുകൾ ജലവിതരണത്തിന്റെയും ശുചിത്വത്തിന്റെയും അടിസ്ഥാന സേവനങ്ങൾ പൗരന്മാർക്ക് എത്തിക്കാനുള്ള ശേഷി വർദ്ധിപ്പിച്ചു. ശുചിത്വം ഇന്ന് ഒരു ജനമുന്നേറ്റമായി മാറിയിരിക്കുന്നു. എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തുറന്ന സ്ഥലങ്ങൾ മലമൂത്ര വിസർജ്ജന വിമുക്തമായി (ODF) പ്രഖ്യാപിക്കുകയും 70% ഖരമാലിന്യങ്ങൾ ഇപ്പോൾ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യുന്നു. അമൃത് 1.1 കോടി ഗാർഹിക വാട്ടർ ടാപ്പ് കണക്ഷനുകളും 85 ലക്ഷം മലിനജല കണക്ഷനുകളും ഉൾപ്പെട്ട ജലസുരക്ഷ ഉറപ്പാക്കുന്നു, അങ്ങനെ 4 കോടിയിലധികം പേർക്ക് ഇവയുടെ പ്രയോജനം ലഭിക്കുന്നു.
In line with our commitment to ensure top quality urban spaces that are garbage free and water secure, the Swachh Bharat Mission-Urban 2.0 and AMRUT 2.0 would be launched at 11 AM tomorrow, 1st October. https://t.co/bMF2feXkAr
— Narendra Modi (@narendramodi) September 30, 2021