പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ യുവ നവീനാശയക്കാരുമായും സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുമായും സംവദിക്കും.
പ്രധാനമന്ത്രി പറഞ്ഞു: “നാളെ രാവിലെ 9.30 ന് സ്റ്റാര്‍ട്ട് അപ്പുകളുടെയും നവീനാശയങ്ങളുടെയും ലോകത്തു നിന്നുള്ള യുവജനങ്ങളുമായി ഞാന്‍ ആശയവിനിമയം നടത്തും. മികച്ച സ്റ്റാര്‍ട്ട് അപ്പ് സംരംഭകരായി മാറിയ യുവ നവീനാശയക്കാരില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ അറിയാനുള്ള ഒന്നാന്തരം അവസരം കൂടിയാണ് ഈ സംവാദം.
സ്റ്റാര്‍ട്ട് അപ്പുകളുടെയും നൂനത ആശയങ്ങളുടെയും ഹബ്ബ് ആയി ഇന്ത്യ മാറിയിട്ടുണ്ട്. തങ്ങളുടെ വേറിട്ട ചിന്തകളുടേയും ഭാവി ആശയങ്ങളുടേയും പേരില്‍ ഇന്ത്യയിലെ യുവജനങ്ങള്‍ പേരു കേട്ടവരാണ്. നാളത്തെ ആശയവിനിമയത്തില്‍ പ്രമുഖ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളിലും ടിങ്കറിംഗ് ലാബുകളിലും നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കും.
നാളത്തെ ഈ സംവാദത്തില്‍ പങ്കു ചേരാന്‍ ഞാന്‍ എന്റെ യുവ സുഹൃത്തുക്കളെ ആഹ്വാനം ചെയ്യുകയാണ്. പഠിക്കാനും വളരാനും പ്രചോദനമുള്‍ക്കൊള്ളാനും അതൊരു നല്ല മാര്‍ഗ്ഗമാണ്. നിങ്ങള്‍ക്ക് നരേന്ദ്ര മോദി മൊബൈല്‍ ആപ്പ് വഴിയോ @DDNewsLive വഴിയോ ഈ സംവാദത്തില്‍ പങ്കു ചേരാം. നിങ്ങള്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശമോ ആശയമോ ഉണ്ടെങ്കില്‍ സമൂഹ മാധ്യമങ്ങളിലൂടെ അത് പങ്കുവെക്കുക”.