രാജ്യത്തുടനീളമുള്ള 51 നോഡൽ കേന്ദ്രങ്ങളിൽ നടക്കുന്ന SIH 2024 ഗ്രാൻഡ് ഫിനാലെയിൽ 1300ലധികം വിദ്യാർഥിസംഘങ്ങൾ പങ്കെടുക്കും
സ്ഥാപനതല ആഭ്യന്തര ഹാക്കത്തോണുകളുടെ എണ്ണത്തിലെ 150% വർധന ഈ വർഷത്തെ ഹാക്കത്തോണിനെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പതിപ്പാക്കി മാറ്റി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 11നു വൈകിട്ട് 4.30നു ‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024’ന്റെ ഗ്രാൻഡ് ഫിനാലെയിൽ ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിക്കും. ഗ്രാൻഡ് ഫിനാലെയിൽ 1300ലധികം വിദ്യാർഥിസംഘങ്ങൾ പങ്കെടുക്കും. ചടങ്ങിൽ പ്രധാനമന്ത്രി സദസിനെയും അഭിസംബോധന ചെയ്യും.

സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ (SIH) ഏഴാം പതിപ്പ‌ിന് 2024 ഡിസംബർ 11നു രാജ്യവ്യാപകമായി 51 നോഡൽ കേന്ദ്രങ്ങളിൽ തുടക്കമാകും. സോഫ്റ്റ്‌വെയർ പതിപ്പ് 36 മണിക്കൂർ തുടർച്ചയായി നടക്കും. അതേസമയം ഹാർഡ്‌വെയർ പതിപ്പ് 2024 ഡിസംബർ 11 മുതൽ 15 വരെ തുടരും. മുൻപതിപ്പുകൾപോലെ, വിദ്യാർഥി നൂതനാശയ വിഭാഗത്തിൽ ദേശീയ പ്രാധാന്യമുള്ള മേഖലകളുമായി ബന്ധിപ്പിച്ചിട്ടുള്ള 17 വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ മന്ത്രാലയങ്ങളോ വകുപ്പുകളോ വ്യവസായങ്ങളോ നൽകുന്ന പ്രശ്നപ്രസ്താവനകളിൽ വിദ്യാർഥികളുടെ ടീമുകൾ പ്രവർത്തിച്ച്, ആശയങ്ങൾ സമർപ്പിക്കും. ആരോഗ്യസംരക്ഷണം, വിതരണശൃംഖലയും ലോജിസ്റ്റിക്സും, സ്മാർട്ട് ടെക്നോളജീസ്, പൈതൃകവും സംസ്കാരവും, സുസ്ഥിരത, വിദ്യാഭ്യാസവും നൈപുണ്യവികസനവും, ജലം, കൃഷിയും ഭക്ഷണവും, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, ദുരന്തനിവാരണം എന്നിവയാണ് ഈ മേഖലകൾ.

ഐഎസ്ആർഒ അവതരിപ്പിച്ച ‘ചന്ദ്രനിലെ ഇരുണ്ട പ്രദേശങ്ങളുടെ ചിത്രങ്ങൾ മെച്ചപ്പെടുത്തൽ’, ജലശക്തി മന്ത്രാലയം അവതരിപ്പിച്ച ‘നിർമിതബുദ്ധിയും ഉപഗ്രഹവിവരങ്ങളും ഐഒടിയും ഡൈനാമിക് മാതൃകകളും ഉപയോഗിച്ച് തത്സമയ ഗംഗാജല ഗുണനിലവാര നിരീക്ഷണ സംവിധാനം വികസിപ്പിക്കൽ’, ആയുഷ് മന്ത്രാലയം അവതരിപ്പിച്ച ‘നിർമിതബുദ്ധിയുമായി സംയോജിപ്പിച്ച് സ്മാർട്ട് യോഗ മാറ്റ് വികസിപ്പിക്കൽ’ എന്നിവ ഈ വർഷത്തെ പതിപ്പിന്റെ രസകരമായ ചില പ്രശ്നപ്രസ്താവനകളിൽ ഉൾപ്പെടുന്നു.

ഈ വർഷം 54 മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംസ്ഥാന ഗവണ്മെന്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവയിൽനിന്ന് 250-ലധികം പ്രശ്നപ്രസ്താവനകൾ സമർപ്പിച്ചു. സ്ഥാപനതലത്തിൽ ആഭ്യന്തര ഹാക്കത്തണുകളിൽ 150% വർധന രേഖപ്പെടുത്തി. SIH 2023ലെ 900ൽനിന്ന് SIH 2024ൽ ഏകദേശം 2247 ആയി ഉയർന്നത്, ഇതുവരെയുള്ള ഏറ്റവും വലിയ പതിപ്പായി ഇതിനെ മാറ്റി. SIH 2024ൽ സ്ഥാപനതലത്തിൽ 86,000-ലധികം സംഘങ്ങൾ പങ്കെടുത്തു. കൂടാതെ ഏകദേശം 49,000 വിദ്യാർഥിസംഘങ്ങളെ (ഓരോന്നിലും ആറു വിദ്യാർഥികളും രണ്ടു മാർഗദർശികളും അടങ്ങുന്നു) ദേശീയതലത്തിലേക്ക് ഈ സ്ഥാപനങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi