2018 ഒക്ടോബര്‍ 24നു നടക്കുന്ന ‘മേം നഹീം ഹം ‘ പോര്‍ട്ടലിന്റെയും ആപ്പിന്റെയും പ്രകാശനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, രാജ്യത്താകമാനമുള്ള ഐ.ടി., ഇലക്ട്രോണിക് ഉല്‍പന്ന നിര്‍മാണ രംഗത്തെ വിദഗ്ധരുമായി സംവദിക്കും.
‘സെല്‍ഫ്‌ഫോര്‍സൊസൈറ്റി’ എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോര്‍ട്ടല്‍ സാമൂഹിക വിഷയങ്ങള്‍, സാമൂഹ്യ സേവനം എന്നീ രംഗങ്ങളില്‍ തങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഐ.ടി. വിദഗ്ധര്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹായകമായിത്തീരും. സാങ്കേതിക വിദ്യ കൊണ്ടുള്ള നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തി സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കു സേവനം ചെയ്യുന്നതിനായുള്ള വലിയ തരത്തിലുള്ള ഏകോപനത്തിനു പോര്‍ട്ടല്‍ ഊര്‍ജം പകരുമെന്നാണു കരുതുന്നത്. സമൂഹത്തിന്റെ നന്‍മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഏറെ പേരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ പോര്‍ട്ടല്‍ സഹായകമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഐ.ടി. വിദഗ്ധരും ഐ.ടി., ഇലക്ടോണിക് ഉല്‍പന്നങ്ങളുടെ ഉല്‍പാദന മേഖയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരും ഉള്‍പ്പെടുന്ന സദസ്സിനെ അദ്ദേഹം അഭിസംബോധന ചെയ്യും. ടൗണ്‍ഹാല്‍ ശൈലിയിലായിരിക്കും പ്രധാനമന്ത്രിയുടെ ആശയവിനിമയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള നൂറു കേന്ദ്രങ്ങളില്‍നിന്നുള്ള ഐ.ടി., ഇലക്ട്രോണിക് ഉല്‍പന്ന ഉല്‍പാദന വിദഗ്ധര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പരിപാടിയില്‍ പങ്കാളികളാകും എന്നാണു പ്രതീക്ഷിക്കുന്നത്.