പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ യുടെ (VBSY) ഗുണഭോക്താക്കളുമായി 2023 ഡിസംബർ 9ന് ഉച്ചയ്ക്ക് 12.30ന് വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിക്കും. ചടങ്ങിൽ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും.
‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കൾ വെർച്വലായി പരിപാടിയിൽ പങ്കെടുക്കും. രാജ്യത്തുടനീളമുള്ള രണ്ടായിരത്തിലധികം വിബിഎസ്‌വൈ വാനുകൾ, ആയിരക്കണക്കിന് കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെവികെ), പൊതു സേവന കേന്ദ്രങ്ങൾ (സിഎസ്‌സി) എന്നിവയെയും പരിപാടിയിൽ കണ്ണിചേർക്കും. കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പ്രാദേശികതലത്തിലുള്ള ജനപ്രതിനിധികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.
ഈ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലക്ഷ്യമിടുന്ന എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്മെന്റിന്റെ മുൻനിര പദ്ധതികളുടെ പരിപൂർണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’നടത്തുന്നത്.