രാഷ്ട്രനിർമ്മാണത്തിന് ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകളെ ആദരിക്കുന്നതിനുള്ള പ്രധാനമന്ത്രി മോദിയുടെ ദർശനത്തിൽ അധിഷ്ടിതമാണ് സംഗ്രഹാലയത്തിന്റെ ആശയരൂപീകരണം
ഇന്ത്യയിലെ ഓരോ പ്രധാനമന്ത്രിക്കും ഒരു ആദരാഞ്ജലിയാണ് സംഗ്രഹാലയം ; പ്രധാനമന്ത്രിമാരുടെ ജീവിതത്തിലൂടെയും സംഭാവനകളിലൂടെയും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കഥ വിവരിക്കുന്നു
രാഷ്ട്രത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമായ ധർമ്മചക്രം പിടിച്ചിരിക്കുന്ന ഇന്ത്യയിലെ ജനങ്ങളുടെ കൈകളെയാണ് സംഗ്രഹാലയത്തിന്റെ ലോഗോ പ്രതിനിധീകരിക്കുന്നത്.
സാങ്കേതികവിദ്യ അടിസ്ഥാനമാക്കി സംവേദനാത്മകവും ആകർഷകവുമായ രീതിയിലാണ് സംഗ്രഹാലയത്തിന്റെ ഉള്ളടക്കം രൂപകൽപന ചെയ്തിട്ടുള്ളത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രിൽ 14 ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി സംഗ്രഹാലയം  ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന സംഗ്രഹാലയ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കഥ അതിന്റെ പ്രധാനമന്ത്രിമാരുടെ ജീവിതത്തിലൂടെയും സംഭാവനകളിലൂടെയും പറയുന്നു.

രാഷ്ട്രനിർമ്മാണത്തിനായുള്ള ഇന്ത്യയുടെ എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകളെ ആദരിക്കുന്നതിനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ  ദർശനത്തിൽ അധിഷ്ടിതമാണ്   പ്രധാനമന്ത്രി സംഗ്രഹാലയം, സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ഓരോ പ്രധാനമന്ത്രിക്കും അവരുടെ പ്രത്യയശാസ്ത്രമോ പദവിയോ പരിഗണിക്കാതെയുള്ള ആദരാഞ്ജലിയാണ് ഈ സംരംഭം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, നമ്മുടെ എല്ലാ പ്രധാനമന്ത്രിമാരുടെയും നേതൃപാടവം, ദർശനം, നേട്ടങ്ങൾ എന്നിവയെക്കുറിച്ച് യുവതലമുറയെ ബോധവത്കരിക്കാനും പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടുള്ള,   ഏവരെയും  ഉൾക്കൊള്ളുന്ന ഒരു ശ്രമമാണിത്.

പഴയതും പുതിയതുമായ നൈരന്തര്യ സമന്വയത്തെ പ്രതിനിധീകരിക്കുന്ന സംഗ്രഹാലയ, ബ്ലോക്ക് I എന്ന് പേരിട്ട  പഴയ തീൻ മൂർത്തി ഭവനെയും , പുതുതായി നിർമ്മിച്ച  ബ്ലോക്ക് II എന്ന കെട്ടിടത്തെയും  സംയോജിപ്പിക്കുന്നു. രണ്ട് ബ്ലോക്കുകളുടെയും ആകെ വിസ്തീർണ്ണം 15,600 ചതുരശ്ര മീറ്ററാണ്.

രാജ്യത്തെ  നേതാക്കളുടെ കൈകളാൽ രൂപപ്പെടുത്തിയതും വാർത്തെടുക്കുന്നതുമായ  ഉയരുന്ന ഇന്ത്യയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മ്യൂസിയം കെട്ടിടം  രൂപകൽപന ചെയ്തിട്ടുള്ളത്.  സുസ്ഥിര  ഊർജ്ജ സംരക്ഷണ രീതികളും അതിൽ  ഉൾക്കൊള്ളുന്നു. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനത്തിനിടയിൽ മരം മുറിക്കുകയോ പറിച്ചു നടുകയോ ചെയ്തിട്ടില്ല. രാഷ്ട്രത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമായ ധർമ്മചക്രം പിടിച്ചിരിക്കുന്ന ഇന്ത്യയിലെ ജനങ്ങളുടെ കൈകളെ പ്രതിനിധീകരിക്കുന്നതാണ് സംഗ്രഹാലയയുടെ ലോഗോ.

പ്രസാർ ഭാരതി, ദൂരദർശൻ, ഫിലിംസ് ഡിവിഷൻ, സൻസദ് ടിവി, പ്രതിരോധ മന്ത്രാലയം, രാജ്യത്തിനകത്തും പുറത്തുമുള്ള മാധ്യമ സ്ഥാപനങ്ങൾ , വിദേശ വാർത്താ ഏജൻസികൾ തുടങ്ങിയ സ്ഥാപനങ്ങൾ  റി വഴിയാണ് മ്യൂസിയത്തിനായുള്ള വിവരങ്ങൾ ശേഖരിച്ചത്. ആർക്കൈവുകളുടെ ഉചിതമായ ഉപയോഗം (ശേഖരിച്ച കൃതികളും മറ്റ് സാഹിത്യ കൃതികൾ, പ്രധാന കത്തിടപാടുകൾ), ചില വ്യക്തിഗത ഇനങ്ങൾ, സമ്മാനങ്ങൾ, സ്മരണികകൾ (അനുമോദനങ്ങൾ, ബഹുമതികൾ, മെഡലുകൾ, സ്മാരക സ്റ്റാമ്പുകൾ, നാണയങ്ങൾ മുതലായവ), പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങൾ, പ്രത്യയശാസ്ത്രങ്ങളുടെയും പ്രധാനമന്ത്രിമാരുടെ ജീവിതത്തിന്റെ വിവിധ വശങ്ങളുടെയും ഉപമകൾ പ്രമേയധിഷ്ഠിതമായി സംഗ്രഹാലയത്തിൽ പ്രതിഫലിച്ചിരിക്കുന്നു.

അത്യാധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഇന്റർഫേസുകൾ ഉപയോഗിച്ചുള്ള , ഇന്ററാക്ടീവ് കിയോസ്‌ക്കുകൾ, കമ്പ്യൂട്ടറൈസ്ഡ് കൈനറ്റിക് ശിൽപങ്ങൾ, സ്‌മാർട്ട്‌ഫോൺ ആപ്ലിക്കേഷനുകൾ, ഇന്ററാക്ടീവ് സ്‌ക്രീനുകൾ, എക്‌സ്പീരിയൻഷ്യൽ ഇൻസ്റ്റാളേഷനുകൾ തുടങ്ങിയവ  സംഗ്രഹാലയയുടെ .  ഉള്ളടക്കത്തെ വളരെ സംവേദനാത്മകവും ആകർഷകവുമാക്കുന്നു.

സംഗ്രഹാലയയിൽ ആകെ 43 ഗാലറികളുണ്ട്. സ്വാതന്ത്ര്യ സമരത്തെയും ഭരണഘടനാ രൂപീകരണത്തെയും കുറിച്ചുള്ള പ്രദർശനങ്ങളിൽ നിന്ന് ആരംഭിച്ച്, നമ്മുടെ പ്രധാനമന്ത്രിമാർ വിവിധ വെല്ലുവിളികളിലൂടെ രാജ്യത്തെ എങ്ങനെ നയിച്ചുവെന്നതിന്റെയും  രാജ്യത്തിന്റെ സർവതോന്മുഖമായ പുരോഗതി ഉറപ്പാക്കുകയും ചെയ്തതിന്റെയും   കഥയാണ് സംഗ്രഹാലയം പറയുന്നത്.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Income inequality declining with support from Govt initiatives: Report

Media Coverage

Income inequality declining with support from Govt initiatives: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chairman and CEO of Microsoft, Satya Nadella meets Prime Minister, Shri Narendra Modi
January 06, 2025

Chairman and CEO of Microsoft, Satya Nadella met with Prime Minister, Shri Narendra Modi in New Delhi.

Shri Modi expressed his happiness to know about Microsoft's ambitious expansion and investment plans in India. Both have discussed various aspects of tech, innovation and AI in the meeting.

Responding to the X post of Satya Nadella about the meeting, Shri Modi said;

“It was indeed a delight to meet you, @satyanadella! Glad to know about Microsoft's ambitious expansion and investment plans in India. It was also wonderful discussing various aspects of tech, innovation and AI in our meeting.”