പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ( ഫെബ്രുവരി 11 ന് ) ഉത്തർ പ്രദേശിലെ ഗ്രെയ്റ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്ററിൽ പെട്രോറ്റെക് -2019 ന്റെ ഉദ്ഘാനം നിർവ്വഹിക്കും. ഉദ്‌ഘാടന സമ്മേളനത്തെ അദ്ദേഹം അഭിസംബോധനയും ചെയ്യും. 

കേന്ദ്ര  പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള  പതിമൂന്നാമത് അന്താരാഷ്ട്ര എണ്ണ , വാതക സമ്മളനവും പ്രദർശനവുമാണ് രാജ്യത്തിന്റെ സുപ്രധാന ഹൈഡ്രോകാർബൺ സമ്മേളനമാണ് 
 പെട്രോറ്റെക് -2019. 
2019 ഫെബ്രുവരി 10 മുതൽ 12 വരെ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ പരിപാടി രാജ്യത്തിന്റെ എണ്ണ , വാതക മേഖലയിൽ അടുത്തിടെ ഉണ്ടായിട്ടുള്ള  വിപണി, നിക്ഷേപക സൗഹാർദ്ദ വികാസങ്ങൾ എടുത്തു്  കാട്ടും . പങ്കാളിത്ത അരാജ്യങ്ങളിൽ നിന്നും തൊണ്ണൂറ്റിയഞ്ചിലധികം ഊർജ്ജ മന്ത്രിമാർ , ഏകദേശം 70 രാജ്യങ്ങളിൽ നിന്നുള്ള 7000 പ്രതിനിധികൾ തുടങ്ങിയവർ  പെട്രോറ്റെക് -2019 ൽ പങ്കെടുക്കും. 
  
സമ്മേളനത്തോടൊപ്പം  ഇന്ത്യ എക്സ്പോ മാർട്ടിൽ ഇരുപതിനായിരത്തിലധികം ചതുരശ്ര അടിയിലധികം സ്ഥലത്തു് വ്യാപിച്ചു കിടക്കുന്ന പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.  പെട്രോറ്റെക് -2019 ൽ 13 ലധികം രാജ്യങ്ങളുടെ  പാവലിയനുകളും ,  മേക്ക്  ഇൻ ഇന്ത്യ, പുനരുപയോഗ ഊർജ്ജം തുടങ്ങിയ പ്രത്യേക  വിഷയങ്ങളിൽ  നാൽപ്പതിലധികം  രാജ്യങ്ങളിൽ നിന്ന്  ഏകദേശം 750 ഓളം സ്ഥാപനങ്ങൾ അണിനിരക്കും 

2016  ഡിസംബർ 5 ന് നടന്ന പെട്രോറ്റെക് -2016ന്റെ പന്ത്രണ്ടാമത് ലക്കത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചതും പ്രധാനമന്ത്രിയാണ്. 

അന്നദ്ദേഹം പറഞ്ഞു " ഇന്ത്യയുടെ  ഇന്ധന ഭാവിക്കു എന്റെ കാഴ്ചപ്പാടിൽ നാല് തൂണുകളാണ് : 
ഇന്ധന ലഭ്യത , ഇന്ധന കാര്യക്ഷമത , ഇന്ധന സുസ്ഥിരത , ഇന്ധന സുരക്ഷിതത്വം." 
 
ആഗോള ഹൈഡ്രോകാർബൻ  കമ്പനികളെ ഇന്ത്യയിൽ നിർമ്മിക്കൂ പരിപാടിയിൽ പങ്കാളികളാകാൻ പ്രധാനമന്ത്രി ക്ഷണിക്കുകയും നമ്മുടെ മുദ്രാവാക്യം " ചുവപ്പ്  നാടയിൽ നിന്ന് ചുവപ്പു പരവതാനിയിലേക്കാണെന്ന് അവർക്കു ഉറപ്പ് നൽകുകയും ചെയ്തു. 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India Eyes Rs 3 Lakh Crore Defence Production By 2025 After 174% Surge In 10 Years

Media Coverage

India Eyes Rs 3 Lakh Crore Defence Production By 2025 After 174% Surge In 10 Years
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 26
March 26, 2025

Empowering Every Indian: PM Modi's Self-Reliance Mission