പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ( ഫെബ്രുവരി 11 ന് ) ഉത്തർ പ്രദേശിലെ ഗ്രെയ്റ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്ററിൽ പെട്രോറ്റെക് -2019 ന്റെ ഉദ്ഘാനം നിർവ്വഹിക്കും. ഉദ്‌ഘാടന സമ്മേളനത്തെ അദ്ദേഹം അഭിസംബോധനയും ചെയ്യും.
കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള പതിമൂന്നാമത് അന്താരാഷ്ട്ര എണ്ണ , വാതക സമ്മളനവും പ്രദർശനവുമാണ് രാജ്യത്തിന്റെ സുപ്രധാന ഹൈഡ്രോകാർബൺ സമ്മേളനമാണ്
പെട്രോറ്റെക് -2019.
2019 ഫെബ്രുവരി 10 മുതൽ 12 വരെ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ പരിപാടി രാജ്യത്തിന്റെ എണ്ണ , വാതക മേഖലയിൽ അടുത്തിടെ ഉണ്ടായിട്ടുള്ള വിപണി, നിക്ഷേപക സൗഹാർദ്ദ വികാസങ്ങൾ എടുത്തു് കാട്ടും . പങ്കാളിത്ത അരാജ്യങ്ങളിൽ നിന്നും തൊണ്ണൂറ്റിയഞ്ചിലധികം ഊർജ്ജ മന്ത്രിമാർ , ഏകദേശം 70 രാജ്യങ്ങളിൽ നിന്നുള്ള 7000 പ്രതിനിധികൾ തുടങ്ങിയവർ പെട്രോറ്റെക് -2019 ൽ പങ്കെടുക്കും.
സമ്മേളനത്തോടൊപ്പം ഇന്ത്യ എക്സ്പോ മാർട്ടിൽ ഇരുപതിനായിരത്തിലധികം ചതുരശ്ര അടിയിലധികം സ്ഥലത്തു് വ്യാപിച്ചു കിടക്കുന്ന പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. പെട്രോറ്റെക് -2019 ൽ 13 ലധികം രാജ്യങ്ങളുടെ പാവലിയനുകളും , മേക്ക് ഇൻ ഇന്ത്യ, പുനരുപയോഗ ഊർജ്ജം തുടങ്ങിയ പ്രത്യേക വിഷയങ്ങളിൽ നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്ന് ഏകദേശം 750 ഓളം സ്ഥാപനങ്ങൾ അണിനിരക്കും
2016 ഡിസംബർ 5 ന് നടന്ന പെട്രോറ്റെക് -2016ന്റെ പന്ത്രണ്ടാമത് ലക്കത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചതും പ്രധാനമന്ത്രിയാണ്.
അന്നദ്ദേഹം പറഞ്ഞു " ഇന്ത്യയുടെ ഇന്ധന ഭാവിക്കു എന്റെ കാഴ്ചപ്പാടിൽ നാല് തൂണുകളാണ് :
ഇന്ധന ലഭ്യത , ഇന്ധന കാര്യക്ഷമത , ഇന്ധന സുസ്ഥിരത , ഇന്ധന സുരക്ഷിതത്വം."
ആഗോള ഹൈഡ്രോകാർബൻ കമ്പനികളെ ഇന്ത്യയിൽ നിർമ്മിക്കൂ പരിപാടിയിൽ പങ്കാളികളാകാൻ പ്രധാനമന്ത്രി ക്ഷണിക്കുകയും നമ്മുടെ മുദ്രാവാക്യം " ചുവപ്പ് നാടയിൽ നിന്ന് ചുവപ്പു പരവതാനിയിലേക്കാണെന്ന് അവർക്കു ഉറപ്പ് നൽകുകയും ചെയ്തു.