കേന്ദ്ര വിവരാവകാശ കമ്മീഷന് വേണ്ടി ന്യൂ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ നിര്‍മ്മിച്ച പുതിയ മന്ദിരം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. നേരത്തെ രണ്ടിടങ്ങളിലെ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മീഷന് ഇനി മുതല്‍ ഒരൊറ്റ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കാനാകും. നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് നിര്‍ദ്ദിഷ്ട സമയത്തിനും മുന്‍പേയാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തോട് കൂടിയ മുറികളടങ്ങുന്നതാണ് ഈ അഞ്ച് നില മന്ദിരം.
2005 ലെ വിവാരാവകാശ നിയമ പ്രകാരം അപ്പീല്‍ കേള്‍ക്കാന്‍ അധികാരമുള്ള കേന്ദ്ര സ്ഥാപനമാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്.