ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) പുതിയ ആസ്ഥാന മന്ദിരം ന്യൂഡല്‍ഹിയിലെ തിലക് മാര്‍ഗ്ഗില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 ജൂലൈ 12) ഉദ്ഘാടനം ചെയ്യും.
ഊര്‍ജ്ജ കാര്യക്ഷമതയാര്‍ന്ന പ്രകാശ സംവിധാനം, മഴവെള്ള കൊയ്ത്ത് എന്നിവയുള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളാണ് പുതിയ ആസ്ഥാന മന്ദിരത്തിലുള്ളത്. ഏകദേശം 1.5 ലക്ഷം പുസ്തകങ്ങളും, മാസികകളും അടങ്ങുന്ന കേന്ദ്ര ആര്‍ക്കിയോളജിക്കല്‍ ലൈബ്രറിയും ഇതിലുള്‍പ്പെടും.