107ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം 2020 ജനുവരി മൂന്നിനു ബംഗളുരു ജി.കെ.വി.കെ. കാര്‍ഷിക സര്‍വകലാശാലയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിക്കും. ചടങ്ങില്‍ ഉദ്ഘാടന പ്രസംഗം നിര്‍വഹിക്കുന്ന അദ്ദേഹം I-STEM പോര്‍ട്ടല്‍ പ്രകാശിപ്പിക്കുകയും ചെയ്യും. കര്‍ണാടക മുഖ്യമന്ത്രി ശ്രീ.
ബി.എസ്.യെദിയൂരപ്പ, കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
ഈ വര്‍ഷത്തെ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രമേയം ‘ശാസ്ത്രവും സാങ്കേതിക വിദ്യയും: ഗ്രാമീണ വികസനം’ എന്നതാണ്. നൊബേല്‍ ജേതാക്കളും ശാസ്ത്രജ്ഞരും ബുദ്ധിജീവികളും അക്കാദമിക പണ്ഡിതരും നയരൂപീകരണം നടത്തുന്നവരും ഗവേഷകരും വിദ്യാര്‍ഥികളും പ്രതിനിധികളും ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍നിന്നായി 15,000ലേറെ പേര്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ‘ISC 2020 U-ASB’ എന്ന മൊബൈല്‍ ആപ്പില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ https://play.google.com/store/apps/details?id=com.indiansciencecongress&hl=en-_IN. ആപ്പ് ലഭ്യമാണ്.