QuotePM Modi to dedicate naval submarine INS Kalvari to the nation
QuoteINS Kalvari, built for the Indian Navy by the Mazagon Dock Shipbuilders Limited, represents a significant success for the #MakeInIndia initiative

നാവിക അന്തര്‍വാഹിനി ഐ.എന്‍.എസ്. കല്‍വാരി പ്രധാനമന്ത്രി നാളെ രാഷ്ട്രത്തിന് സമര്‍പ്പിക്കും | ഇന്ത്യൻ പ്രധാനമന്ത്രി

ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടി നിര്‍മ്മിച്ച അന്തര്‍വാഹിനി ഐ.എന്‍.എസ്. കല്‍വാരി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുംബൈയില്‍ വ്യാഴാഴ്ച രാഷ്ട്രത്തിന് സമര്‍പ്പിക്കും.

ഡീസല്‍ ഉപയോഗിച്ചും, വൈദ്യുതി ഉപയോഗിച്ചും പ്രവര്‍ത്തിക്കാവുന്ന ആക്രമണ അന്തര്‍വാഹിനികളുടെ ഗണത്തില്‍പ്പെടുന്ന ഐ.എന്‍.എസ്. കല്‍വാരി മുംബൈയിലെ മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സാണ് നാവിക സേനയ്ക്ക് വേണ്ടി നിര്‍മ്മിച്ചത്. നാവിക സേനയ്ക്കായി നിര്‍മ്മിക്കുന്ന ഇത്തരം ആറ് അന്തര്‍വാഹിനികളില്‍ ആദ്യത്തേതാണിത്. ‘ഇന്ത്യയില്‍ നിര്‍മ്മിക്കൂ’ സംരംഭത്തിന്റെ നിര്‍ണ്ണായക വിജയമാണ് ഇത് സൂചിപ്പിക്കുന്നത്. ഫ്രാന്‍സിന്റെ സഹായത്തോടെയാണ് പദ്ധതി ഏറ്റെടുത്തിട്ടുള്ളത്.

നേവല്‍ ഡോക്ക്‌യാര്‍ഡില്‍ രാജ്യരക്ഷാ മന്ത്രി, മഹാരാഷ്ട്ര ഗവണ്‍മെന്റിലെ പ്രമുഖ വ്യക്തികള്‍, മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥര്‍ മുതലായവരുടെ സാന്നിദ്ധ്യത്തില്‍ പ്രധാനമന്ത്രി അന്തര്‍വാഹിനിയെ രാഷ്ട്രത്തിനായി സമര്‍പ്പിക്കും. അന്തര്‍വാഹിനിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കി കാണുന്ന പ്രധാനമന്ത്രി സദസിനെ അഭിസംബോധനയും ചെയ്യും.

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'Operation Brahma': First Responder India Ships Medicines, Food To Earthquake-Hit Myanmar

Media Coverage

'Operation Brahma': First Responder India Ships Medicines, Food To Earthquake-Hit Myanmar
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 29
March 29, 2025

Citizens Appreciate Promises Kept: PM Modi’s Blueprint for Progress

 
tips | Keyboard