PM to confer Awards for Excellence in Public Administration and address Civil Servants tomorrow

മുന്‍ഗണനാ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിന് പൊതുഭരണ രംഗത്തെ മികവിനുള്ള പുരസ്‌ക്കാരങ്ങള്‍ ജില്ലകള്‍ക്കും, വിവിധ കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങള്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നാളെ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. തദവസരത്തില്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ അദ്ദേഹം അഭിസംബോധനയും ചെയ്യും.

പൊതുജനങ്ങളുടെ ക്ഷേമത്തിനായി ജില്ലകളും, കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളും കാഴ്ച വയ്ക്കുന്ന അസാധാരണവും, നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനാണ് പൊതുഭരണ രംഗത്തെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

താഴെപ്പറയുന്ന നാല് മുന്‍ഗണനാ പരിപാടികളാണ് അവാര്‍ഡിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത് :

1. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന
2. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കല്‍
3. പ്രധാനമന്ത്രി ഭവന പദ്ധതി – നഗരവും, ഗ്രാമവും
4. ദീന ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്ല്യ യോജന

ഇതിന് പുറമേ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ കാഴ്ച വയ്ക്കുന്ന നവീന ആശയങ്ങള്‍ക്കും അവാര്‍ഡുകള്‍ ഉണ്ട്.

ഇക്കൊല്ലം നാല് മുന്‍ഗണനാ പദ്ധതികള്‍ക്കായി 11 അവാര്‍ഡുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നൂതനാശയങ്ങളുടെ നടത്തിപ്പിന് കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും, ജില്ലകള്‍ക്ക് നല്‍കുന്ന രണ്ട് അവാര്‍ഡുകളില്‍ ഒരെണ്ണം വികസനം ആഗ്രഹിക്കുന്ന ജില്ലയ്ക്കുമായിരിക്കും.

രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും പ്രധാനമന്ത്രി തദവസരത്തില്‍ നിര്‍വ്വഹിക്കും. മുന്‍ഗണനാ പദ്ധതികളും, നൂതനാശയങ്ങളും നടപ്പിലാക്കിയത് വഴിയുണ്ടായ വിജയ കഥകളുടെ സമാഹാരമായ ‘ന്യൂ പാത്ത്‌വേയ്‌സ്’, വികസനം ആഗ്രഹിക്കുന്ന ജില്ലകള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ‘ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റ്‌സ്: അണ്‍ലോക്കിംഗ് പൊട്ടന്‍ഷ്യല്‍സ്’ എന്നിവയാണ് ഈ പുസ്തകങ്ങള്‍.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian economy ends 2024 with strong growth as PMI hits 60.7 in December

Media Coverage

Indian economy ends 2024 with strong growth as PMI hits 60.7 in December
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government