കേന്ദ്ര ശാസ്ത്ര - വ്യാവസായിക ഗവേഷണ സമിതി (സിഎസ്ഐആർ) സൊസൈറ്റിയുടെ യോഗം നാളെ (2021 ജൂൺ 4 ന് ) രാവിലെ 11 മണിക്ക് ചേരും . പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പിന്റെ ഭാഗമാണ് സൊസൈറ്റി. 37 ലബോറട്ടറികളിലൂടെയും 39 ഔട്ട്റീച് സെന്ററുകളിലൂടെയും രാജ്യത്തുടനീളം ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നു. പ്രമുഖ ശാസ്ത്രജ്ഞർ, വ്യവസായികൾ, ശാസ്ത്ര മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ , എല്ലാ വർഷവും യോഗം ചേരുന്ന, സൊസൈറ്റിയുടെ ഭാഗമാണ്.