പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ അയോധ്യയില്‍ ‘ശ്രീരാമ ജന്മഭൂമി ക്ഷേത്രം’ തറക്കല്ലിടല്‍ പൊതു പരിപാടിയില്‍ പങ്കെടുക്കും.
ചടങ്ങിനു മുന്‍പായി പ്രധാനമന്ത്രി ഹനുമാന്‍ഗ്രാഹിയില്‍ പൂജയില്‍ പങ്കെടുക്കുകയും ദര്‍ശനം നടത്തുകയും ചെയ്യും. തുടര്‍ന്ന് ശ്രീരാമ ജന്‍മഭൂമിയിലെത്തുന്ന അദ്ദേഹം, ‘ഭഗവാന്‍ ശ്രീ രാംലാല വിരാജ്മാന്‍’ പൂജയില്‍ പങ്കെടുക്കുകയും ദര്‍ശനം നടത്തുകയും ചെയ്യും. പിന്നീട് പാരിജാത തൈ നട്ടുകഴിഞ്ഞാണ് ഭൂമിപൂജ നടത്തുക.
തറക്കല്ലിടലിന്റെ ഭാഗമായി ശിലാഫലകം അനാച്ഛാദനം ചെയ്യുന്ന പ്രധാനമന്ത്രി, ‘ശ്രീ രാമ ജന്‍മഭൂമി ക്ഷേത്ര’ ത്തിന്റെ ഓര്‍മയ്ക്കായുള്ള തപാല്‍ സ്റ്റാംപ് പുറത്തിറക്കും.