ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 ന് രാവിലെ 11 മണിക്ക് വിജ്ഞാൻ ഭവനിൽ നടക്കുന്ന ‘മണ്ണ് സംരക്ഷിക്കുക’ എന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. പരിപാടിയിൽ പ്രധാനമന്ത്രി സദസിനെ അഭിസംബോധനയും ചെയ്യും.
'സേവ് സോയിൽ മൂവ്‌മെന്റ്' എന്നത് മണ്ണിന്റെ ആരോഗ്യം മോശമാകുന്നതിനെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനും അത് മെച്ചപ്പെടുത്തുന്നതിനുള്ള ബോധപൂർവമായ പ്രതികരണം കൊണ്ടുവരുന്നതിനുമുള്ള ഒരു ആഗോള പ്രസ്ഥാനമാണ്. 2022 മാർച്ചിൽ 27 രാജ്യങ്ങളിലൂടെ കടന്നുപോകുന്ന 100 ദിവസത്തെ മോട്ടോർസൈക്കിൾ യാത്ര ആരംഭിച്ച സദ്ഗുരുവാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. 100 ദിവസത്തെ യാത്രയുടെ 75-ാം ദിവസമാണ് ജൂൺ 5. പ്രധാനമന്ത്രിയുടെ പരിപാടിയിലെ പങ്കാളിത്തം, ഇന്ത്യയിൽ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പങ്കിട്ട ഉത്കണ്ഠകളുടെയും പ്രതിബദ്ധതയുടെയും പ്രതിഫലനമായിരിക്കും.