രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ പച്ച്പദ്രയിലെ രാജസ്ഥാന്‍ റിഫൈനറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് നാളെ (2018 ജനുവരി 16) നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. അദ്ദേഹം ഒരു പൊതു സമ്മേളനത്തെയും അഭിസംബോധന ചെയ്യും.
രാജസ്ഥാനില്‍ എണ്ണയുടെയും വാതകത്തിന്റെയും ഗണ്യമായ ശേഖരമുണ്ട്. സംസ്ഥാനത്ത അദ്യ എണ്ണ ശുദ്ധീകരണ ശാലയാണ് രാജസ്ഥാന്‍ റിഫൈനറി. പ്രതിവര്‍ഷം 9 ദശലക്ഷം ടണ്‍ ശേഷിയുള്ള എണ്ണ ശുദ്ധീകരണ ശാലയും, പെട്രോകെമിക്കല്‍ സമുച്ചയവുമായിട്ടാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. വാതക പുറന്തള്ളലുമായി ബന്ധപ്പെട്ട ആധുനിക ബി.എസ്.- VI മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും റിഫൈനറിയില്‍ നിന്നുള്ള ഉല്‍പ്പന്നത്തിന്റെ നിര്‍മ്മാണം. 43,000 കോടിയിലധികം രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. എച്ച്.പി.സി.എല്ലും രാജസ്ഥാന്‍ ഗവണ്‍മെന്റും ഉള്‍പ്പെടുന്ന ഒരു സംയുക്ത സംരംഭമാണ് പദ്ധതി.
രാജസ്ഥാന്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, നിരവധി കേന്ദ്ര മന്ത്രിമാര്‍ മുതലായവര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.