പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ജൂൺ 5 ന് ) രാവിലെ 11 മണിക്ക് നടക്കുന്ന ലോക പരിസ്ഥിതി ദിന പരിപാടിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുക്കും. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘മികച്ച പരിസ്ഥിതിക്കായി ജൈവ ഇന്ധനങ്ങളുൾ വര്‍ദ്ധിപ്പിക്കല്‍ ’ എന്നതാണ് ഈ വർഷത്തെ പരിപാടിയുടെ പ്രമേയം.
ചടങ്ങിൽ, “2020-2025 ഓടെ ഇന്ത്യയിൽ എഥനോൾ മിശ്രിതമാക്കുന്നതിനുള്ള റോഡ് മാപ്പിനെക്കുറിച്ചുള്ള വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്” പ്രധാനമന്ത്രി പുറത്തിറക്കും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, 2023 ഏപ്രിൽ 1 മുതൽ, 20% വരെ എഥനോൾ മിശ്രിത പെട്രോൾ വിൽക്കാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകുന്ന ഇ -20 വിജ്ഞാപനം, ഉയർന്ന എഥനോൾ മിശ്രിതങ്ങൾക്കായുള്ള ബി ഐ എസ് സവിശേഷതകൾ സംബന്ധിച്ച ഇ 12, ഇ 15 വിജ്ഞാപനങ്ങൾ എന്നിവ കേന്ദ്ര ഗവണ്മെന്റ് പുറത്തിറക്കും . . ഈ ശ്രമങ്ങൾ അധിക എഥനോൾ വാറ്റിയെടുക്കൽ ശേഷി സ്ഥാപിക്കുന്നതോടൊപ്പം , രാജ്യത്തുടനീളം മിശ്രിത ഇന്ധനം ലഭ്യമാക്കുന്നതിനുള്ള സമയപരിധികളും പ്രദാനം ചെയ്യും. 2025 ന് മുമ്പ് എഥനോൾ ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലും സമീപ പ്രദേശങ്ങളിലും എഥനോൾ ഉപഭോഗം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
പ്രധാനമന്ത്രി പൂനെയിലെ മൂന്ന് സ്ഥലങ്ങളിൽ ഇ 100 ഡിസ്പെൻസിംഗ് സ്റ്റേഷനുകളുടെ പൈലറ്റ് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിക്കും. എഥനോൾ കലർത്തിയ പെട്രോളിന്റെയും , കംപ്രസ്ഡ് ബയോഗ്യാസ് പദ്ധതിയുടെയും ഉപയോക്താക്കളെന്ന നിലയിൽ തങ്ങളുടെ അനുഭവത്തെക്കുറിച്ച് പ്രധാനമന്ത്രി കർഷകരുമായി ആശയവിനിമയവും നടത്തും.