ഗോഹട്ടിയില്‍ നാളെ അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക സംഗമം 2018ന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിക്കും.
നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും നിക്ഷേപത്തിനു സൗകര്യമൊരുക്കാനും ഉള്ള ആസാം ഗവണ്‍മെന്റിന്റെ ഏറ്റവും ബൃഹത്തായ പദ്ധതിയാണു രണ്ടു ദിവസത്തെ ഉച്ചകോടി. സംസ്ഥാനത്തിനുള്ള ഭൂമിശാസ്ത്രപരവും തന്ത്രപ്രാധാന്യപരവുമായ അനുകൂല ഘടകങ്ങള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ ഉയര്‍ത്തിക്കാട്ടാനാണ് ആസാം ഉദ്ദേശിക്കുന്നത്. കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉല്‍പാദനവും സേവനങ്ങളും സംബന്ധിച്ച് ദക്ഷിണ, ദക്ഷിണ പൂര്‍വ വികസ്വര സമ്പദ് വ്യവസ്ഥകള്‍ക്കു മുന്നില്‍, ഉല്‍പാദന മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ആസാമിനുള്ള ശേഷിയും സംസ്ഥാനത്തു ലഭ്യമായിട്ടുള്ള അവസരങ്ങളും ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കപ്പെടും.
ഊര്‍ജം, കൃഷിയും ഭക്ഷ്യസംസ്‌കരണവും, ഐ.ടിയും അനുബന്ധ സേവനങ്ങളും, നദീജല ഗതാഗതവും തുറമുഖ നഗരങ്ങളും, പ്ലാസ്റ്റിക്കും പെട്രോളിയത്തില്‍നിന്നുള്ള രാസവസ്തുക്കളും, ഔഷധങ്ങളും വൈദ്യോപകരണങ്ങളും, കൈത്തറി, വസ്ത്രങ്ങളും കരകൗശല വസ്തുക്കളും, വിനോദസഞ്ചാരം, ആതിഥ്യവും ക്ഷേമവും, വ്യോമഗതാഗതം, പെട്രോളിയവും പ്രകൃതിവാതകവും എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സംസ്ഥാനത്തുള്ള നിക്ഷേപ സാധ്യതകളെ ഉയര്‍ത്തിക്കാട്ടാനായിരിക്കും ഉച്ചകോടിയിലൂടെ ശ്രമിക്കുക.