ബീഹാറില്‍ നാളെ നടക്കുന്ന ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും. ഇതോടനുബന്ധിച്ച് മോത്തിഹാരിയില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം 20,000 സ്വഛഗ്രാഹികളെ അഥവാ ശുചിത്വത്തിന്റെ അംബാസഡര്‍മാരെ അഭിസംബോധന ചെയ്യും. ഗ്രാമ തലത്തില്‍ ശുചിത്വത്തോടുള്ള പൊതു സമീപന പദ്ധതി (സി.എ.എസ്) നടപ്പാക്കുന്നതിലെ കാലാള്‍ ഭടന്‍മാരും പ്രചോദകരുമാണ് സ്വഛഗ്രാഹികള്‍. തുറസ്സായ വിസര്‍ജ്ജന മുക്ത രാഷ്ട്രം എന്ന പദവി കൈവരിക്കുന്നതിലെ മുഖ്യ ചാലകശക്തിയാണ് സ്വഛഗ്രാഹികള്‍. നീലം കൃഷി ചെയ്യാന്‍ നിര്‍ബന്ധിതരായ കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിലെ പോരാടാന്‍ മഹാത്മാ ഗാന്ധി ഒരു നൂറ്റാണ്ടു മുമ്പ് 1917 ഏപ്രില്‍ പത്തിനാണ് ചമ്പാരന്‍ സത്യഗ്രഹത്തിന് തുടക്കം കുറിച്ചത്. ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം കുറിക്കുന്ന 2018 ഏപ്രില്‍ 10 സത്യഗ്രഹം മുതല്‍ സ്വഛഗ്രഹ് വരെ എന്ന പ്രചാരണത്തോടെ ആഘോഷിക്കുകയാണ്.
പ്രധാനമന്ത്രി ഈ അവസരത്തില്‍ നിരവധി വികസന പദ്ധതികള്‍ക്കും തുടക്കം കുറിക്കും.