2018 ഏപ്രില്‍ ഒമ്പതിനു ന്യൂഡെല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ ചേരുന്ന സി.പി.എസ്.ഇ. യോഗത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളിലെ(സി.പി.എസ്.ഇ.)യും മന്ത്രാലയത്തിലെയും ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുക്കും. സി.പി.എസ്.ഇകളിലെ മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവതരണങ്ങള്‍ നടക്കും.
ഉച്ചകഴിഞ്ഞ് കോര്‍പറേറ്റ് ഗവേണന്‍സ്, മനുഷ്യവിഭവശേഷി നിയന്ത്രണം, സാമ്പത്തിക റീ-എന്‍ജിനീയറിങ്, പുതുമ എന്നീ വിഷയങ്ങളെ അധികരിച്ചു പ്രധാനമന്ത്രിക്കു മുമ്പാകെ പ്രമേയാധിഷ്ഠിത അവതരണങ്ങള്‍ ഉണ്ടായിരിക്കും. തുടര്‍ന്നായിരിക്കും സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക.