പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) വാർഷിക യോഗത്തെ 2021 ഓഗസ്റ്റ് 11 ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി അഭിസംബോധന ചെയ്യും." ഇന്ത്യ@75: ആത്മനിർഭർ ഭാരതത്തിനായി ഗവണ്മെന്റും ബിസിനസും ഒരുമിച്ച് പ്രവർത്തിക്കുന്നു"എന്നതാണ് വിഷയം.
2021ലെ സിഐഐ വാർഷിക സമ്മേളനത്തെക്കുറിച്ച്
സിഐഐ വാർഷിക സമ്മേളനം 2021 ആഗസ്റ്റ് 11-12 ദിവസങ്ങളിലായി നടക്കും. സിംഗപ്പൂർ ഉപ പ്രധാനമന്ത്രിയും, സാമ്പത്തിക നയങ്ങളുടെ ഏകോപന മന്ത്രിയുമായ ശ്രീ ഹെംഗ് സ്വീ കീറ്റ് പ്രത്യേക അന്താരാഷ്ട്ര അതിഥി പ്രാസംഗികനായിരിക്കും. . പരിപാടിയിൽ നിരവധി മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, അക്കാദമിക് വിദഗ്ധർ, ഇന്ത്യൻ വ്യവസായ പ്രമുഖർ എന്നിവരും പങ്കെടുക്കും.