1896- ൽ സ്വാമി വിവേകാനന്ദൻ ആരംഭിച്ച രാമകൃഷ്ണ പ്രസ്ഥാനത്തിന്റെ പ്രതിമാസ ആനുകാലിക പ്രസിദ്ധീകരണമായ 'പ്രബുദ്ധ ഭാരത'ത്തിന്റെ 125-ാം വാർഷികാഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഞായറാഴ്ച (2021 ജനുവരി 31) ഉച്ചതിരിഞ്ഞ് 3: 15 ന് അഭിസംബോധന ചെയ്യും.
'പ്രബുദ്ധ ഭാരത'ത്തെക്കുറിച്ച് ഇന്ത്യയുടെ പുരാതന ആത്മീയ ജ്ഞാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മാധ്യമമാണ് ‘പ്രബുദ്ധ ഭാരതമെന്ന പ്രതിമാസ ആനുകാലിക പ്രസിദ്ധീകരണം. ഇതിന്റെ പ്രസിദ്ധീകരണം ചെന്നൈ (പഴയ മദ്രാസ്) യിൽ നിന്ന് ആരംഭിച്ച ഈ പ്രസിദ്ധീകരണം രണ്ടുവർഷത്തോളം തുടർന്ന ശേഷം അൽമോറയിൽ നിന്ന് പ്രസിദ്ധീകരിച്ചു. പിന്നീട്, 1899 ഏപ്രിലിൽ, പ്രസിദ്ധീകരിക്കുന്ന സ്ഥലം അദ്വൈത ആശ്രമത്തിലേക്ക് മാറ്റി, അതിനുശേഷം അവിടെ നിന്ന് തുടർച്ചയായി പ്രസിദ്ധീകരിച്ച് വരുന്നു.
ഇന്ത്യൻ സംസ്കാരം, ആത്മീയത, തത്വചിന്ത, ചരിത്രം, മനഃശാസ്ത്രം, കല, മറ്റ് സാമൂഹിക പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള രചനകളിലൂടെ ചില മഹദ് വ്യക്തികൾ ‘പ്രബുദ്ധ ഭാരത’ത്തിന്റെ പേജുകളിൽ അവരുടെ മുദ്ര പതിപ്പിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസ്, ബാല ഗംഗാധര തിലകൻ, സിസ്റ്റർ നിവേദിത, ശ്രീ അരബിന്ദോ, മുൻ രാഷ്ട്രപതി, സർവ്വേപള്ളി രാധാകൃഷ്ണൻ തുടങ്ങിയവർ വർഷങ്ങളായി പ്രസിദ്ധീകരണത്തിന് സംഭാവനനൽകിയിട്ടുണ്ട്.
‘പ്രബുദ്ധ ഭാരത’ത്തിന്റെ പഴയ ലക്കങ്ങൾ മുഴുവൻ തങ്ങളുടെ വെബ്‌സൈറ്റിലാക്കാൻ അദ്വൈത ആശ്രമം ശ്രമം നടത്തിവരികയാണ്.