ബഹുമാനപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ശ്രീ. ഡൊണാള്‍ഡ് ട്രംപിനു പ്രധാനമന്ത്രി ശ്രീ. നേരന്ദ്ര മോദി പുതുവല്‍സരാശംസകള്‍ നേര്‍ന്നു.
പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അമേരിക്കന്‍ ജനതയ്ക്കും ഈ വര്‍ഷം ക്ഷേമവും അഭിവൃദ്ധിയും വിജയവും ഉണ്ടാകട്ടെയെന്നു ശ്രീ. മോദി ആശംസിച്ചു.
വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും തിരിച്ചറിവിലും പടുത്തുയര്‍ത്തിയ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ കരുത്താര്‍ജിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളിലും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം മെച്ചപ്പെടുന്നതില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടുള്ള ശ്രദ്ധേയമായ പുരോഗതി ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, പരസ്പര താല്‍പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം വര്‍ധിപ്പിക്കുന്നതിനായി പ്രസിഡന്റ് ട്രംപുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
പുതുവര്‍ഷം ഇന്ത്യന്‍ ജനതയ്ക്ക് അഭിവൃദ്ധി നിറഞ്ഞതാകട്ടെ എന്നു പ്രസിഡന്റ് ട്രംപ് ആശംസിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബന്ധം മെച്ചപ്പെടുന്നതില്‍ സംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, ഉഭയകക്ഷിസഹകരണം കൂടുതല്‍ ആഴമേറിയതാക്കാനുള്ള തന്റെ സന്നദ്ധത വെളിപ്പെടുത്തി.