ന്യൂഡെല്‍ഹിയിലെ ലാല്‍കില മൈതാനം 15 ഓഗസ്റ്റ് പാര്‍ക്കില്‍ നടന്ന ദസറ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.
ലവ-കുശ രാംലീല കമ്മിറ്റി സംഘടിപ്പിച്ച രാംലീല അദ്ദേഹം വീക്ഷിച്ചു. തിന്മയ്ക്കുമീതെ നന്മയുടെ വിജയം ഉദ്‌ഘോഷിക്കുന്നതിനായി രാവണന്റെയും കുംഭകര്‍ണന്റെയും മേഘനാഥന്റെയും കോലം കത്തിക്കുന്ന ചടങ്ങിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.
ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദും ആഘോഷത്തില്‍ പങ്കെടുത്തു.