ജമ്മു-കശ്മീരില്‍ ഇന്നു രാവിലെ ഉണ്ടായ തീവ്രവാദി ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശക്തമായി അപലപിച്ചു.
‘ഉറിയിലുണ്ടായ തീവ്രവാദി ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഈ നിന്ദ്യമായ ആക്രമണത്തിനു പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നു രാഷ്ട്രത്തിന് ഉറപ്പു നല്‍കുന്നു.
ഉറിയില്‍ രക്തസാക്ഷിത്വം വരിച്ചവരെ അഭിവാദ്യം ചെയ്യുന്നു. അവരുടെ രാഷ്ട്രസേവനം എന്നും സ്മരിക്കപ്പെടും. അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
ഈ സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രിയുമായും പ്രതിരോധമന്ത്രിയുമായും ചര്‍ച്ച നടത്തി. പ്രതിരോധ മന്ത്രി ജമ്മു കശ്മീരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.’- പ്രധാനമന്ത്രി വ്യക്തമാക്കി.
We strongly condemn the cowardly terror attack in Uri. I assure the nation that those behind this despicable attack will not go unpunished.
— Narendra Modi (@narendramodi) September 18, 2016
We salute all those martyred in Uri. Their service to the nation will always be remembered. My thoughts are with the bereaved families.
— Narendra Modi (@narendramodi) September 18, 2016
Have spoken to HM & RM on the situation. RM will go to J&K himself to take stock of the situation.
— Narendra Modi (@narendramodi) September 18, 2016