ശ്രീലങ്കന്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമായി ടെലഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ശ്രീലങ്കയില്‍ ഇന്നു ഭീകരാക്രമണത്തില്‍ നൂറ്റമ്പതിലേറെ നിഷ്‌കളങ്കര്‍ക്കു ജീവന്‍ നഷ്ടപ്പെടാനിടയായതില്‍ ഇന്ത്യയുടെയും തന്റെ വ്യക്തിപരമായും ഉള്ള അനുശോചനം അറിയിച്ചു.
മതപരമായ ആഘോഷ ദിനത്തില്‍ മത കേന്ദ്രങ്ങളില്‍ കടന്നുകയറി ഒന്നിലേറെ ഭീകരാക്രമണങ്ങള്‍ നടത്തിയതിനെ പ്രധാനമന്ത്രി ശ്രീ. മോദി ശക്തമായി അപലപിച്ചു. കഠിന ഹൃദയരുടെ മുന്‍കൂട്ടി ആസൂത്രിത മൃഗീയ നടപടിയാണ് പരമ്പരയായുള്ള ആക്രമണമെന്ന് ആരോപിച്ച അദ്ദേഹം, നമ്മുടെ മേഖലയിലും ലോകത്താകെയും ഉള്ളവര്‍ക്കുനേരെ ഭീകരത ഉയര്‍ത്തുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നിനെ ഓര്‍മിപ്പിക്കുന്നതാണ് ഇതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഭീകരവാദം പോലുള്ള വെല്ലുവിളികള്‍ക്കെതിരെ സുരക്ഷ ഉറപ്പാക്കാന്‍ ശ്രീലങ്കയ്ക്കു നേരത്തേ പ്രഖ്യാപിച്ചിരുന്ന സാധ്യമായ സഹായ വാഗ്ദാനം അദ്ദേഹം ആവര്‍ത്തിച്ചു.
പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച പ്രധാനമന്ത്രി, ചികില്‍സയ്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.