അസമിലെ വെള്ളപ്പൊക്ക സ്ഥിതിഗതികളെ കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നലെയും ഇന്നും അസം മുഖ്യമന്ത്രി ശ്രീ. സര്‍ബാനന്ദ് സോനോവാളുമായി സംസാരിച്ചു.
വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രം എല്ലാ പിന്‍തുണയും ഉറപ്പ് നല്‍കിയതായും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
'അസമില്‍ വെള്ളപ്പൊക്കം തുടങ്ങിയതു മുതല്‍ കേന്ദ്ര ഗവണ്‍മെന്റ് നിരന്തരം സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ തരണം ചെയ്യാന്‍ സാധ്യമായ എല്ലാ സഹായവും അസമിന് നല്‍കിവരികയാണ്, പ്രധാനമന്ത്രി പറഞ്ഞു.
Ever since Assam has witnessed flooding, the Central Government has been closely & constantly monitoring the situation: PM @narendramodi
— PMO India (@PMOIndia) August 14, 2017
All possible support is being provided to Assam for overcoming the flood situation prevailing in parts of the state: PM @narendramodi
— PMO India (@PMOIndia) August 14, 2017