QuoteData base, cold chain augmentation and transportation mechanism being readied.
QuoteDigital platform for vaccine delivery and monitoring has been prepared and tested in consultation with all the stakeholders.
QuotePriority groups for Covid-19 vaccination like Health Workers, Frontline workers and other vulnerable groups being identified.

കോവിഡ് -19 വാക്‌സിന്‍ ഉല്‍പാദനം, വിതരണം, അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ തയ്യാറെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു.  വാക്‌സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞര്‍, അക്കാദമിഷ്യന്മാര്‍, ഔഷധ കമ്പനികള്‍ എന്നിവരുടെ യത്‌നങ്ങളെ പ്രധാനമന്ത്രി വിലമതിക്കുകയും വാക്‌സിന്‍ ഗവേഷണം, വികസനം, ഉല്‍പ്പാദനം എന്നിവ സുഗമമാക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു.
 

ഇന്ത്യയില്‍ അഞ്ച് വാക്‌സിനുകള്‍ വികാസഘട്ടത്തിന്റെ പുരോഗതിയിലാണ്. അതില്‍ 4 എണ്ണം ഘട്ടം രണ്ടിലും മൂന്നിലും ഒരെണ്ണം ഘട്ടം ഒന്നിലും രണ്ടിലുമാണ്.  ബംഗ്ലാദേശ്, മ്യാന്‍മര്‍, ഖത്തര്‍, ഭൂട്ടാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ബഹ്റൈന്‍, ഓസ്ട്രിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ വാക്സിനുകളുടെ വികസനത്തിനും അതിന്റെ ഉപയോഗത്തിനും പങ്കാളികളാകാന്‍ അതീവ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നു.
 

ലഭ്യമായ ആദ്യ അവസരത്തില്‍ വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തില്‍, ആരോഗ്യ സംരക്ഷണ, മുന്‍നിര പ്രവര്‍ത്തകരുടെ ഡാറ്റാബേസ്, ശീത ശൃംഖലകളുടെ വര്‍ദ്ധനവ്, സിറിഞ്ചുകള്‍, സൂചികള്‍ തുടങ്ങിയവ വാങ്ങല്‍ എന്നിവ തയ്യാറെടുപ്പിന്റെ വിപുല ഘട്ടത്തിലാണ്.
 

വാക്‌സിനേഷന്‍ വിതരണ ശൃംഖല വര്‍ദ്ധിപ്പിക്കുകയും വാക്‌സിന്‍ ഇതര വിതരണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണ്. വാക്‌സിനേഷന്‍ പരിപാടിയുടെ പരിശീലനത്തിലും നടപ്പാക്കലിലും മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കും. മുന്‍ഗണനാ തത്വങ്ങള്‍ അനുസരിച്ച് വാക്‌സിനുകള്‍ ഓരോ സ്ഥലത്തും വ്യക്തിയിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഓരോ ഘട്ടവും ക്രമാനുഗതമായാണു നടപ്പാക്കുന്നത്.
 

വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ സംബന്ധിച്ച ദേശീയ വിദഗ്ദ്ധ സംഘം – നാഷണല്‍ എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കോവിഡ് -19 (എന്‍ഇജിവിഎസി) സംസ്ഥാന സര്‍ക്കാരുകളുമായും മറ്റു പങ്കാളികളുമായും കൂടിയാലോചിച്ചു മുന്‍ഗണനാ ഗ്രൂപ്പുകളുടെ ആദ്യ ഘട്ടത്തിലെ പ്രതിരോധ കുത്തിവയ്പ്പ് ത്വരിതപ്പെടുത്തുന്നു.
 

വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷനും വിതരണത്തിനുമുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കുകയും സംസ്ഥാന, ജില്ലാതല പങ്കാളികളുമായി സഹകരിച്ച് പരിശോധന നടത്തുകയും ചെയ്യുന്നു.
 

അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കുന്നതിന്റയും ഔഷധ നിര്‍മ്മാണത്തിന്റെയും സംഭരണത്തിന്റെയും വശങ്ങള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു.  ദേശീയവും അന്തര്‍ദ്ദേശീയവുമായ വാക്സിനില്‍ നിന്നുള്ള ഈ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങള്‍ എത്തുമ്പോള്‍, നമ്മുടെ ശക്തവും സ്വതന്ത്രവുമായ പരിശോധകര്‍ ഇവ ഉപയോഗത്തിനുള്ള അംഗീകാരത്തിനായി വേഗത്തിലും കര്‍ശനമായും പരിശോധിക്കും.
 

വാക്‌സിന്‍ വികസനത്തിനുള്ള സമഗ്ര ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
 

കോവിഡ് -19 വാക്‌സിനേഷന്റെ ഗവേഷണത്തിനും വികസനത്തിനും സഹായിക്കുന്നതിന് കോവിഡ് സുരക്ഷ മിഷനു കീഴില്‍ 900 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കി.
 

യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, നിതി ആയോഗ് ആരോഗ്യ വിഭാഗത്തിലെ അംഗം, മുഖ്യ ശാസ്‌ത്രോപദേശ്ടാവ്, ആരോഗ്യ സെക്രട്ടറി, ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ അനുബന്ധ വകുപ്പുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi Distributes Over 51,000 Appointment Letters At 15th Rozgar Mela

Media Coverage

PM Modi Distributes Over 51,000 Appointment Letters At 15th Rozgar Mela
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the loss of lives in an accident in Mandsaur, Madhya Pradesh
April 27, 2025
QuotePM announces ex-gratia from PMNRF

Prime Minister, Shri Narendra Modi, today condoled the loss of lives in an accident in Mandsaur, Madhya Pradesh. He announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased and Rs. 50,000 to the injured.

The Prime Minister's Office posted on X :

"Saddened by the loss of lives in an accident in Mandsaur, Madhya Pradesh. Condolences to those who have lost their loved ones. May the injured recover soon.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi"