ജല്‍ശക്തി അഭിയാന്‍
ജലശക്തി പ്രചരണം പൊതുജന പങ്കാളിത്തത്തോടെ അതിവേഗം വിജയകരമായി പുരോഗമിക്കുകയാണെന്നു മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ ഓരോ ഭാഗത്തുമുള്ള വിജയകരവും നൂതനവുമായ ചില ജലസംരക്ഷണ ഉദ്യമങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.
രാജസ്ഥാനിലെ ജലോര്‍ ജില്ലയെക്കുറിച്ചു പരാമര്‍ശിക്കവേ പ്രധാനമന്ത്രി പറഞ്ഞു: ‘അവിടെ ചെത്തിക്കെട്ടിയ പഴയകാലത്തെ രണ്ടു കിണറുകള്‍ മാലിന്യം തള്ളുന്നതും മലിനജലം നിറഞ്ഞതുമായ ഇടമായി മാറിയിരുന്നു. എന്നാല്‍, ഒരു സുപ്രഭാതത്തില്‍ ഭാദ്രായന്‍, തനവാല പഞ്ചായത്തുകളിലെ നൂറുകണക്കിനു മനുഷ്യര്‍ പ്രസ്തുത കിണറുകള്‍ ജല്‍ശക്തി പ്രചരണത്തിന്റെ ഭാഗമായി ശുചിയാക്കാന്‍ തീരുമാനിച്ചു. മഴയ്ക്കു മുമ്പേ, ജനങ്ങള്‍ മലിനജലവും മാലിന്യവും നീക്കുന്ന ജോലി സ്വയം ഏറ്റെടുത്തു. ഇതിനായി ചിലര്‍ സംഭാവന നല്‍കിയപ്പോള്‍ മറ്റു ചിലര്‍ അധ്വാനിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. തുടര്‍ന്നു കിണറുകള്‍ ഉപയോഗയോഗ്യമായി.’.
അതുപോലെ, ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ സരാഹി തടാകം ഗ്രാമീണരുടെ ഒത്തൊരുമിച്ചുള്ള ശ്രമത്തെത്തുടര്‍ന്നു നന്നാക്കപ്പെട്ടു. ഉത്തരാഖണ്ഡിലെ അല്‍മോറ-ഹല്‍ദ്വാനി ഹൈവേയില്‍ സുനിയാകോട്ട് ഗ്രാമമാണു സമാനമായ ജനപങ്കാളിത്തത്തിന്റെ മറ്റൊരു ഉദാഹരണം. വെള്ളം തങ്ങളുടെ ഗ്രാമത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഗ്രാമീണര്‍ ഇവിടെ തയ്യാറായി. ജനങ്ങള്‍ സ്വയം പണം കണ്ടെത്തുകയും അധ്വാനിക്കുകയും ചെയ്തു. ഗ്രാമത്തിലേക്കു പൈപ്പിടുകയും പമ്പിങ് സ്റ്റേഷന്‍ സ്ഥാപിക്കുകയും ചെയ്തു. ഇതുവഴി ദശാബ്ദങ്ങളായുള്ള ജലപ്രതിസന്ധി പരിഹരിക്കപ്പെട്ടു.
#Jalshakti4India ഉപയോഗിച്ച് ജലസംരക്ഷണവും ജല ഉപയോഗവും സംബന്ധിച്ച ശ്രമങ്ങള്‍ പങ്കുവെക്കാന്‍ എല്ലാവരും തയ്യാറാകണമെന്നു പ്രധാനമന്ത്രി ആഹ്വാനംചെയ്തു.
ജലസംക്ഷണത്തിനും ജലസുരക്ഷയ്ക്കുമായുള്ള പ്രചരണമായ ജലശക്തി അഭിയാനു 2019 ജൂലൈയിലാണു തുടക്കമായത്. ജലദൗര്‍ലഭ്യം നേരിടുന്ന ജില്ലകളിലും ബ്ലോക്കുകളിലുമാണു പ്രചരണ പരിപാടി ഏര്‍പ്പെടുത്തിയത്.