പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മെയ് 11, 12 തീയ്യതികളില്‍ ശ്രീലങ്ക സന്ദര്‍ശിക്കും.
ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു:
‘ഞാന്‍ ഇന്ന് അതായത്, മെയ് 11 മുതല്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലായിരിക്കും. ഇത് രണ്ടുവര്‍ഷത്തിനിടെയിലെ എന്റെ രണ്ടാമത്തെ സന്ദര്‍ശനവും നമ്മുടെ ശക്തമായ ബന്ധത്തിന്റെ സൂചനയുമാണ്.
എന്റെ സന്ദര്‍ശനത്തിനിടയില്‍ മെയ് 12ന് കൊളംബോയിലെ അന്താരാഷ്ട്ര വേസക് ദിനാഘോഷത്തില്‍ ഞാന്‍ പങ്കെടുക്കും. ബുദ്ധമതത്തിലെ മുതിര്‍ന്ന ആത്മീയ നേതാക്കളുമായും പണ്ഡിതരുമായും ദൈവശാസ്ത്രജ്ഞാനികളുമായും
ആശയവിനിമയം നടത്തും. പ്രസിഡന്റ് മൈത്രി പാല സിരിസേന, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗേ എന്നിവരൊടൊപ്പം ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നത് എന്റെ ഭാഗ്യമാണ്.
ഇന്ത്യയും ശ്രീലങ്കയും പരസ്പരം പങ്കുവെയ്ക്കുന്ന ബുദ്ധിസത്തിന്റെ പൈതൃകം ശാശ്വതമായി മുന്നോട്ട് കൊണ്ടുപോകാനാണ് എന്റെ സന്ദര്‍ശനം.
2015ലെ എന്റെ സന്ദര്‍ശനവേളയില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മുന്‍നിര ബുദ്ധമത കേന്ദ്രങ്ങളും യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയിലുള്ള അനുരാധപുരയും സന്ദര്‍ശിക്കുകയുണ്ടായി.
ഈ പ്രാവശ്യം കാന്‍ഡിയിലെ ടെമ്പിള്‍ ഓഫ് ദ സേക്രഡ് ടൂത്ത് റെലിക് എന്നറിയപ്പെടുന്ന ആരാധ്യനായ ശ്രീ ദലാദ മാലിഗവയില്‍ ആദരവ് അര്‍പ്പിക്കാനും അവസരമുണ്ടാകും.
ഗംഗരമയ്യാ ക്ഷേത്രത്തില്‍ സീമാ മലാക്കയെ സന്ദര്‍ശിച്ചുകൊണ്ട് പരമ്പരാഗതമായ വിളക്കുതെളിയിക്കല്‍ ചടങ്ങില്‍ ഭാഗവാക്കായി, കൊളംബോയിലെ എന്റെ യാത്ര ആരംഭിക്കും.
പ്രസിഡന്റ് മൈത്രി പാല സിരിസേന, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗേ മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവരെയും ഞാന്‍ സന്ദര്‍ശിക്കും.
ഞാന്‍ ശ്രീലങ്കയുടെ ഉള്‍പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഇന്ത്യാ സഹായത്തോടെ നിര്‍മ്മിച്ച ഡിക്കോയ ആശുപത്രി ഉദ്ഘാടനം ചെയ്യുകയും ഇന്ത്യ വംശജരായ തമിഴ് സമൂഹവുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
ശ്രീലങ്കയില്‍ ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍കൂടി പങ്കുവെക്കും. ശ്രീലങ്കയിലെ എന്റെ എല്ലാ പരിപാടികളും നിങ്ങള്‍ക്ക് നരേന്ദ്ര മോദി മൊബൈല്‍ ആപ്പി’ ലൂടെ തത്സമയം വീക്ഷിക്കാം.”
මා වෙසක් දින සැමරුම් හා වෙනත් වැඩසටහන් කිහිපයක් වෙනුවෙන් දින දෙකක ශ්රී ලංකා සංචාරයක. https://t.co/MHGfTxALih
— Narendra Modi (@narendramodi) May 11, 2017
இரண்டு நாள் விஜயத்தை மேற்கொண்டு இலங்கையில் இருப்பேன். https://t.co/MHGfTxALih
— Narendra Modi (@narendramodi) May 11, 2017
இதன் போது வெசாக் தினக் கொண்டாட்டங்கள் மற்றும் ஏனைய நிகழ்வுகளில் இணைந்து கொள்வேன்.
— Narendra Modi (@narendramodi) May 11, 2017
Will be in Sri Lanka for a two day visit during which I will join Vesak Day celebrations & other programmes. https://t.co/MHGfTxALih
— Narendra Modi (@narendramodi) May 11, 2017