കേന്ദ്ര ഗവണ്മെന്റ് സർവീസിലെ 80 അഡീഷണൽ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരുമടങ്ങുന്ന ഒരു സംഘവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ശനിയാഴ്ച ആശയവിനിമയം നടത്തി. ഇത്തരം അഞ്ചു് ആശയവിനിമയങ്ങളിൽ മൂന്നാമത്തേതായിരുന്നു ഇത് .
കൃഷി, കുടിവെള്ളം, പൗര കേന്ദ്രീകൃത ഭരണം , നവീനാശയം ,ഭരണനിർവ്വഹണത്തിലെ കൂട്ടായ്മ ,പദ്ധതി നടത്തിപ്പ് , വിദ്യാഭ്യാസം , നിർമ്മാണം, ആഭ്യന്തര സുരക്ഷിതത്വം , സൗരോർജ്ജം തുടങ്ങിയ വിഷയങ്ങളിലുള്ള തങ്ങളുടെ അനുഭവങ്ങൾ കൂടിക്കാഴ്ചയിൽ ഉദ്യോഗസ്ഥർ പങ്കു വച്ചു .
പദ്ധതി നടത്തിപ്പ് നിരീക്ഷിക്കുന്നതിനുള്ള തന്റെ പ്രഗതി സംരംഭത്തെ പ്രധാനമന്ത്രി പരാമർശിച്ചു . നിർമാണ മേഘലയെക്കുറിച്ചു് പറയവെ , ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമ്മാണ രംഗം ഇനി ഊന്നൽ കൊടുക്കേണ്ടത് മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിന് ആണെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.
ഭരണ രംഗത്തെ ജൈവ സത്തയുള്ളതാക്കുന്നതിനു സകാരാത്മകമായ അന്തരീക്ഷം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തു് പറഞ്ഞു.
പുതിയ നിയമങ്ങൾ നിർമ്മിക്കുമ്പോൾ പഴയവ അവലോകനം ചെയ്‌തു ആവശ്യമില്ലാത്തവയെ ഉന്മൂലനം ചെയ്യണമമെന്ന് അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായ അന്തരീക്ഷവും ചൂണ്ടിക്കാട്ടിക്കൊണ്ട് , 2022 ഓടെ ഒരു നവ ഇന്ത്യ സൃഷ്ടിക്കുന്നതിന് വ്യക്തമായ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.