ലോക ബാങ്ക് പ്രസിഡന്റ് ശ്രീ. ജിം യോങ് കിമ്മുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലഫോണില്‍ സംസാരിച്ചു.
ബിസിനസ് ചെയ്യുന്നത് എളുപ്പമായ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ചരിത്രപരമായ ഉയര്‍ച്ച നേടിയതിനു പ്രധാനമന്ത്രിയെ ശ്രീ. കിം അഭിനന്ദിച്ചു. നാലു വര്‍ഷമെന്ന വളരെ ചുരുങ്ങിയ കാലത്തിനിടെ 125 കോടി ജനങ്ങളുള്ള രാജ്യം 65 റാങ്ക് മുകളിലെത്തി എന്നതു ശ്രദ്ധേയമായ നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി ശ്രീ. മോദിയുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും നേതൃത്വവുമാണ് ഈ നേട്ടത്തിന്റെ പിന്നിലുള്ള പ്രധാന ഘടകമെന്നു ശ്രീ. കിം പറഞ്ഞു. ചരിത്രപരവും മുന്‍പില്ലാത്തതുമായ നേട്ടമാണിതെന്ന് അദ്ദേഹം നിരീക്ഷിച്ചു.
പ്രധാനമന്ത്രി അടുത്തിടെ യു.എന്‍.ഇ.പി. ചാംപ്യന്‍സ് ഓഫ് ദ് എര്‍ത്ത് അവാര്‍ഡ്, സോള്‍ സമാധാന സമ്മാനം തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയത് അനുസ്മരിച്ച ലോകബാങ്ക് അധ്യക്ഷന്‍, ശ്രീ. നരേന്ദ്ര മോദിയെ അനുമോദിച്ചു.
ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് ഇന്ത്യ കൈക്കൊണ്ടവരുന്ന നടപടികള്‍ക്ക് ലോകബാങ്കിന്റെ അചഞ്ചലവും സ്ഥിരവുമായ പിന്തുണ ശ്രീ. കിം വാഗ്ദാനം ചെയ്തു.
ഇക്കാര്യത്തില്‍ തുടര്‍ച്ചയായ മാര്‍ഗനിര്‍ദേശവും പിന്‍തുണയും പകരുന്നതിനു പ്രധാനമന്ത്രി, ലോകബാങ്ക് പ്രസിഡന്റിനെ നന്ദി അറിയിച്ചു. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജമേകുന്നതാണ് ലോകബാങ്കിന്റെ പട്ടികയിലെ മികച്ച റാങ്കിങ്ങെന്നും അദ്ദേഹം പറഞ്ഞു.