പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി യു.എ.ഇയിലെ കിരീടാവകാശിയായ രാജകുമാരനും യു.എ.ഇ. സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ബഹുമാനപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍-നഹ്യാനുമായി ടെലിഫോണില്‍ സംസാരിച്ചു.
സമഗ്ര ഉഭയകക്ഷിസഹകരണം ശക്തിപ്പെടുന്നതില്‍ നേതാക്കള്‍ സന്തോഷം പ്രകടിപ്പിച്ചു. സമഗ്ര തന്ത്രപ്രധാന ഉഭയകക്ഷി പങ്കാളിത്തം കൂടുതല്‍ ഏകോപിപ്പിക്കാനുള്ള പ്രതിബദ്ധത അവര്‍ ആവര്‍ത്തിച്ചു.
ഈ മാസമാദ്യം അബുദാബിയില്‍ നടന്ന ഒ.ഐ.സി. വിദേശകാര്യമന്ത്രിമാരുടെ കൗണ്‍സിലിനെ വിശിഷ്ടാതിഥിയെന്ന നിലയില്‍ അഭിസംബോധന ചെയ്യാന്‍ ഇന്ത്യയെ ക്ഷണിച്ചതിനു കിരീടാവകാശിയായ രാജകുമാരനോടു പ്രധാനമന്ത്രി നന്ദി അറിയിച്ചു. ചരിത്രപരമായ പങ്കാളിത്തം സമാധാനവും പുരോഗതിയും സംബന്ധിച്ച പൊതുലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ സഹായകമാകുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു.