എന്നീ രാഷ്ട്രങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയ പ്രസ്താവന

 ”പാലസ്തീന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഫെബ്രുവരി 9 മുതല്‍ 12 വരെ ഞാന്‍ സന്ദര്‍ശനം നടത്തും.

2015ന് ശേഷം ഗള്‍ഫിലും പശ്ചിമ ഏഷ്യന്‍ മേഖലയിലും അഞ്ചാംതവണ സന്ദര്‍ശനം നടത്തുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ വിദേശ ഇടപാടുകളില്‍ ഈ മേഖലയ്ക്ക് മുഖ്യ പരിഗണനയാണ്. ഈ മേഖലയിലെ രാജ്യങ്ങളുമായി വിവിധ തലങ്ങളില്‍ വളരെ ഊര്‍ജ്ജസ്വലമായ ബന്ധങ്ങള്‍ നാം വച്ചുപുലര്‍ത്തുന്നുണ്ട്.

ഫെബ്രുവരി 10ന് ജോര്‍ദാന്‍ വഴി പാലസ്തീനിലെത്തുന്നതോടെ സന്ദര്‍ശന പരിപാടികള്‍ക്ക് തുടക്കമാകും. സന്ദര്‍ശനത്തിന് അവസരം നല്‍കിയതിന് ജോര്‍ദാനിലെ അബ്ദുല്ല രണ്ട് രാജാവിനോട് ഞാന്‍ നന്ദിയുള്ളവനാണ്. 9ന് അമ്മാനില്‍ വച്ച് അദ്ദേഹത്തെ സന്ദര്‍ശിക്കും.

ഇതോടെ പാലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും. പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായുള്ള ചര്‍ച്ചയെ ഞാന്‍ ഉറ്റുനോക്കുകയാണ്. പാലസ്തീന്‍ ജനതയ്ക്കും പാലസ്തീനിന്റെ വികസനത്തിനുമുള്ള നമ്മുടെ പിന്തുണ ആവര്‍ത്തിച്ച് ഉറപ്പാക്കുകയും ചെയ്യും.

ഞാന്‍ ഫെബ്രുവരി 10-11 തീയതികളില്‍ യു.എ.ഇ സന്ദര്‍ശിക്കും. 2015 ഓഗസ്റ്റിലേതിനു ശേഷമുള്ള എന്റെ യു.എ.ഇ സന്ദര്‍ശനമാണിത്. സുരക്ഷ, ഉന്നത സാങ്കേതികവിദ്യ, ഊര്‍ജ്ജം, സാമ്പത്തികം എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന മേഖലകളിലും നമുക്ക് ഉറ്റ സഹകരണമുള്ള മൂല്യവത്തായ ഒരു തന്ത്രപരമായ പങ്കാളിയാണ് യു.എ.ഇ. ഈ മേഖലകളിലുള്ള പുരോഗതി ദുബായി  ഭരണാധികാരിയും യു.എ.ഇയുടെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മഖ്തൂമും, അബുദാബി കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹിയാനുമായി ചര്‍ച്ച ചെയ്യും.

യു.എ.ഇ ഭരണാധികാരികളുടെ ക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ദുബായില്‍ നടക്കുന്ന ആറാമത് ലോക ഗവണ്‍മെന്റ് ഉച്ചകോടിയെ ഞാന്‍ അഭിസംബോധനചെയ്യും. ഇന്ത്യ ഇവിടെ ആദരിക്കപ്പെടുന്ന അതിഥി രാജ്യമാണ്.

അതേദിവസം തന്നെ ദുബായില്‍ യു.എ.ഇ, അറബ് സി.ഇ.ഒമാരുമായി ഞാന്‍ കൂടിക്കാഴ്ച നടത്തും. അതില്‍ ഇന്ത്യയിലുള്ള വിശാലമായ അവസരങ്ങളെക്കുറിച്ചും വ്യവസായ പങ്കാളിത്തം ഊര്‍ജ്ജസ്വലമാക്കാന്‍ നമുക്ക് ഒന്നിച്ച് എന്ത് ചെയ്യാനാകുമെന്നതും ചര്‍ച്ചചെയ്യും.

നാം വളരെയധികം മികച്ച ബന്ധം പുലര്‍ത്തുന്ന നമ്മുടെ സമുദ്ര അയല്‍ക്കാരാണ് ഒമാന്‍. അവിടുത്തെ സുല്‍ത്താനുമായും മറ്റ് നേതാക്കളുമായും ഞാന്‍ ചര്‍ച്ച നടത്തും. ഇന്ത്യയുമായി വളരെ ശക്തമായ വ്യാപാര, സാമ്പത്തിക ബന്ധം വികസിപ്പിക്കുന്നതിന് പ്രമുഖരായ ബിസിനസ് മേധാവികളുമായി ഞാന്‍ ആശയവിനിമയം നടത്തും.

നാം വളരെയധികം മികച്ച ബന്ധം പുലര്‍ത്തുന്ന നമുടെ സമുദ്ര അയല്‍ക്കാരാണ് ഒമാന്‍. പ്രധാനമന്ത്രിയെന്ന നിലയില്‍ ഫെബ്രുവരി 11-12 തീയതികളില്‍ അവിടം സന്ദര്‍ശിക്കുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ജനങ്ങളുടെ പരസ്പര കൈമാറ്റത്തിലൂടെ ഒമാനുമായി ഇന്ത്യ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം സൂക്ഷിക്കുന്നുണ്ട്.

ഫെബ്രുവരി 11 ന് വൈകുന്നേരം ഞാന്‍ ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തും. അതോടൊപ്പം മന്ത്രിസഭയിലെ ഉപ പ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മുഹമ്മദ് അല്‍ സെയ്ദ്, അന്താരാഷ്ട്ര ബന്ധങ്ങള്‍ക്കും സഹകരണത്തിനുമുള്ള ഉപപ്രധാനമന്ത്രി സയ്യിദ് ആസാദ് ബിന്‍ താരിഖ് അല്‍ സെയ്ദുമായും കൂടിക്കാഴ്ച നടത്തും. ഞങ്ങള്‍ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും  പരമ്പരാഗതമായുള്ള നമ്മുടെ ശക്തമായ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ എന്തൊക്കെ നടപടികള്‍ വേണമെന്നതും ചര്‍ച്ചചെയ്യും.

ഫെബ്രുവരി 12ന് ഒമാനിലെ പ്രമുഖ ബിസിനസ്സുകാരുമായി ശക്തമായ സാമ്പത്തിക-വ്യാപാര ബന്ധങ്ങളുണ്ടാക്കുന്നതിനെക്കുറിച്ച് ഞാന്‍ ആശയവിനിമയം നടത്തും.

ഓമാനിലും യു.എ.ഇയിലും ആ രാജ്യത്തെ തങ്ങളുടെ വീടാക്കി മാറ്റിയ വലിയ അളവിലുള്ള ഇന്ത്യന്‍ വംശജരുമായും കൂടിക്കാഴ്ച നടത്തുന്നതിനുള്ള അവസരവും എനിക്ക് ലഭിക്കും. 9 ദശലക്ഷത്തിലേറെ ഇന്ത്യക്കാര്‍ ഗള്‍ഫ് മേഖലയില്‍ പണിയെടുത്ത് ജീവിക്കുന്നുണ്ട്. ഇവരില്‍ മൂന്നിലൊന്ന് യു.എ.ഇയിലാണ് വസിക്കുന്നത്. ഒമാനില്‍ അവരാണ് ഏറ്റവും വലിയ പ്രവാസി സമൂഹവും.

ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പാലമാണ് ഈ പ്രവാസിസമൂഹം. തങ്ങളുടെ ആതിഥേയ രാജ്യത്തിന്റെ സമ്പല്‍ സമൃദ്ധിയിലും പുരോഗതിയിലും അവര്‍ സജീവ പങ്കാളികളുമാണ്.

ഈ സന്ദര്‍ശനത്തിലൂടെ പശ്ചിമ ഏഷ്യയും ഗള്‍ഫ് മേഖലയുമായുള്ള ഇന്ത്യയുടെ വളരുന്നതും സുപ്രധാനവുമായ ബന്ധത്തെ കൂടുതല്‍ ശക്തമായി വളര്‍ത്തുന്നതിനെക്കുറിച്ചാണ് താല്‍പര്യപൂര്‍വം നോക്കുന്നത്.”

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi