നേപ്പാള്‍ സന്ദര്‍ശനത്തിനായിപുറപ്പെടും മുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

“ആദരണീയനായ നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി ശര്‍മ ഒലിയുടെ ക്ഷണം സ്വീകരിച്ച് മെയ് 11 മുതല്‍ 12 വരെ (2018 മെയ് 11-12) ഞാന്‍ നേപ്പാള്‍ സന്ദര്‍ശിക്കും.
പ്രധാനമന്ത്രിയെന്ന നിലയില്‍ എന്റെ മൂന്നാമത്തെ നേപ്പാള്‍ സന്ദര്‍ശനമാണിത്. നേപ്പാളുമായുള്ള നമ്മുടെ പഴക്കമേറിയ ഉറ്റ സൗഹൃദബന്ധങ്ങള്‍ക്ക് ഇന്ത്യയും, വ്യക്തിപരമായി ഞാനും നല്‍കുന്ന ഉയര്‍ന്ന പരിഗണനയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്്.

കഴിഞ്ഞ മാസം നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. ഒലി നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് എന്റെ സന്ദര്‍ശനം.

‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം’ എന്ന ആപ്തവാക്യത്തിനനുസൃതമായി ‘അയല്‍ക്കാര്‍ ആദ്യം’ എന്ന എന്റെ ഗവണ്‍മെന്റിന്റെ നയം നടപ്പിലാക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഉന്നതതലത്തില്‍ പതിവായി നടക്കുന്ന ഈ ആശയവിനിമയങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഇരു രാഷ്ട്രങ്ങളും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കാനും നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കാനും കഴിഞ്ഞിട്ടുണ്ട്. രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന, പരിവര്‍ത്തനാത്മകമായ നിരവധി ഉദ്യമങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്.
ന്യൂഡല്‍ഹിയില്‍ ഇരു രാഷ്ട്രങ്ങള്‍ക്കും താല്‍പര്യമുള്ള വിവിധ വിഷയങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും, നമ്മുടെ സഹകരണം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ. ഒലിക്കും എനിക്കും അവസരം ലഭിക്കും.

കാഠ്മണ്ഡുവിനു പുറമേ, ജനക്പൂരും മുക്തിനാഥും സന്ദര്‍ശിക്കുന്നത് ഞാന്‍ ഉറ്റുനോക്കുകയാണ്. ഈ രണ്ടു സ്ഥലങ്ങളും എല്ലാ വര്‍ഷവും വളരെയധികം തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നവയാണ്. ഇന്ത്യയിലെയും നേപ്പാളിലെയും ജനങ്ങള്‍ തമ്മിലുള്ള പുരാതനവും ശക്തവുമായ സാസ്‌കാരികവും മതപരവുമായ ബന്ധത്തിന്റെ ജീവിക്കുന്ന സാക്ഷ്യം കൂടിയാണ് ഈ സ്ഥലങ്ങള്‍.

ജനാധിപത്യത്തിന്റെ നേട്ടങ്ങള്‍ ഏകീകരിച്ചും ദ്രുതഗതിയിലുള്ള വളര്‍ച്ചയും വികസനവും സ്വായത്തമാക്കിയും നേപ്പാള്‍ പുതിയൊരു കാലഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ‘സമൃദ്ധ നേപ്പാള്‍, സുഖി നേപ്പാളി’ എന്ന നേപ്പാളിന്റെ കാഴ്ചപ്പാട് നടപ്പിലാക്കാന്‍ നേപ്പാള്‍ ഗവണ്‍മെന്റിന്റെ ഉറച്ച പങ്കാളിയായി ഇന്ത്യ തുടരും.
നേപ്പാളിലെ രാഷ്ട്രീയ നേതാക്കളും സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയെ ഞാന്‍ ഉറ്റുനോക്കുന്നു. പരസ്പര പ്രയോജനം, സദ്കീര്‍ത്തി, ധാരണ എന്നിവയുടെ അടിസ്ഥാനത്തിലുള്ള, ജനങ്ങളുമായുള്ള ബന്ധത്തില്‍ അധിഷ്ഠിതമായ, നേപ്പാളുമായുള്ള പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കാന്‍ എന്റെ സന്ദര്‍ശനം സഹായിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.”

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait

Media Coverage

Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 22
December 22, 2024

PM Modi in Kuwait: First Indian PM to Visit in Decades

Citizens Appreciation for PM Modi’s Holistic Transformation of India