PM Narendra Modi to visit Kazakhstan for SCO Summit
India set to become a full Member of the SCO
Look forward to deepening India’s association with the SCO, says PM Narendra Modi

കസാഖിസ്ഥാന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കിയ പ്രസ്താവന.

‘ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്.സി.ഒ.) ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജൂണ്‍ എട്ട്, ഒന്‍പത് തീയതികളില്‍ ഞാന്‍ കസാഖിസ്ഥാനിലെ അസ്താനയിലേക്കു പോകുകയാണ്.

ഈ യോഗത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യ എസ്.സി.ഒയുടെ പൂര്‍ണ അംഗമായിത്തീരുകയും അതോടെ എസ്.സി.ഒ. മാനവരാശിയുടെ 40 ശതമാനം പേരെയും ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 20 ശതമാനത്തെയും പ്രതിനിധാനം ചെയ്യുന്ന സാഹചര്യം സംജാതമാകുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷം താഷ്‌കെന്റില്‍ നടന്ന എസ്.സി.ഒയുടെ യോഗത്തിലാണു പൂര്‍ണ അംഗത്വം ലഭിക്കുന്നതിനുള്ള നടപടികള്‍ക്കു തുടക്കമിട്ടത്. എസ്.സി.ഒയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഞാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. ഇതു മറ്റു മേഖലകളിലെന്നപോലെ സാമ്പത്തികം, കണക്റ്റിവിറ്റി, ഭീകരവാദത്തെ തടുക്കാനുള്ള സഹകരണം എന്നീ മേഖലകളില്‍ നമുക്കു ഗുണകരമാകും.

എസ്.സി.ഒ. അംഗങ്ങളുമായി നമുക്കുള്ളതു ദീര്‍ഘകാലത്തെ ബന്ധമാണ്. പരസ്പര നേട്ടത്തിനും വളര്‍ച്ചയ്ക്കും ഉതകുംവിധം അതിനിയും മെച്ചപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്.

പരസ്പര നേട്ടത്തിനായി അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും പൊതുവെല്ലുവിളികളെ നേരിടാന്‍ മുഴുവന്‍ ശേഷിയും ഉപയോഗപ്പെടുത്തുന്നതിനും നാം ഒരുമിച്ചു പ്രവര്‍ത്തിക്കും.

ജൂണ്‍ ഒന്‍പതിനു വൈകിട്ട് ‘ഭാവിയിലേക്കുള്ള ഊര്‍ജം’ എന്ന പ്രമേയത്തോടുകൂടിയുള്ള അസ്താന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും ഞാന്‍ സംബന്ധിക്കും.’

On evening of June 9, I will also attend the inauguration of the Astana Expo with the theme of “Future Energy”."

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi