ഒരാള്‍ എല്ലാ സാഹചര്യത്തിലും ശാന്തനായിരിക്കേണ്ടിവരുന്ന രാജ്യസഭാ ചെയര്‍മാന്‍ സ്ഥാനത്ത് 10 വര്‍ഷം തുടരുക വഴി തന്റെ നൈപുണ്യവും ക്ഷമയും ബുദ്ധിയും പ്രതിഫലിപ്പിക്കുകയാണ് ഉപരാഷ്ട്രപതി ശ്രീ. ഹമീദ് അന്‍സാരി ചെയ്തതെന്ന് അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.
പാര്‍ലമെന്റില്‍ നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ പ്രസംഗിക്കവേ, ശ്രീ. അന്‍സാരിയുടെ ദൈര്‍ഘ്യമേറിയ പൊതുജീവിതം വിവാദങ്ങളൊന്നും ഇല്ലാത്തതായിരുന്നു എന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
എത്രയോ തലമുറകളായി പൊതുരംഗത്തുള്ള കുടുംബത്തിലെ അംഗമാണ് ശ്രീ. അന്‍സാരിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രത്തെ പ്രതിരോധിക്കാനായി 1948ല്‍ രക്തസാക്ഷിത്വം വരിച്ച ബ്രിഗേഡിയര്‍ ഉസ്മാനെ പ്രധാനമന്ത്രി പ്രത്യേകം അനുസ്മരിച്ചു.
രാജ്യസഭയുടെ പ്രവര്‍ത്തനം സംബന്ധിച്ച ദീര്‍ഘകാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉന്നതസഭയുടെ പ്രവര്‍ത്തനം എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാമെന്നതു സംബന്ധിച്ചുള്ള ചിന്തകള്‍ രേഖപ്പെടുത്താന്‍ ശ്രീ. അന്‍സാരി തയ്യാറാകണമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.