QuoteTarget of New India can be achieved only by making it a people's movement: PM Modi
QuoteUniversities should be centres of innovation, says the Prime Minister
QuoteMahatma Gandhi is a source of inspiration, as we work towards an Open Defecation Free India: PM

രാഷ്ട്രപതി ഭവനില്‍ ഇന്ന് ആരംഭിച്ച ഗവര്‍ണര്‍മാരുടെ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംസാരിച്ചു.

ഭരണഘടനയുടെ പവിത്രത കാത്ത് സൂക്ഷിച്ചുകൊണ്ട് എല്ലാ ഗവര്‍ണര്‍മാര്‍ക്കും സമൂഹത്തില്‍ മാറ്റത്തിന്റെ രാസത്വരകമായി മാറാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2022 ഓടെ നവ ഇന്ത്യ എന്ന ലക്ഷ്യത്തെ കുറിച്ച് പരാമര്‍ശിക്കവെ ഒരു ജനകീയ മുന്നേറ്റമായി ഇതിനെ മാറ്റിയാല്‍ മാത്രമേ ഇത് നേടാനാവൂയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 

|

ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരുമായി വിശദമായ ആശയവിനിമയം നടത്താന്‍ പ്രധാനമന്ത്രി ഗവര്‍ണര്‍മാരെ ആഹ്വാനം ചെയ്തു. കേന്ദ്ര ഗവണ്‍മെന്റ് അടുത്തിടെ സംഘടിപ്പിച്ച, നിരവധി പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികവിദ്യയിലൂടെ കുട്ടികള്‍ പരിഹാരം നിര്‍ദ്ദേശിച്ച ഹാക്കത്തോണിനെ ചൂണ്ടിക്കാട്ടികൊണ്ട്, സര്‍വ്വകലാശാലകള്‍ നവീനാശയങ്ങളുടെ കേന്ദ്രങ്ങളാകണമെന്ന് അദ്ദേഹം പറഞ്ഞു. അതേ രൂപത്തില്‍ ഓരോ സംസ്ഥാനത്തെ യുവജനങ്ങള്‍ ഏതെങ്കിലും ഒരു കായിക ഇനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

ശുചിത്വ വിഷയത്തില്‍ ഗവര്‍ണര്‍മാര്‍ സ്വയം ഉദാഹരണമായി നേതൃത്വം നല്‍കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വെളിയിട വിസര്‍ജ്ജന മുക്ത ഇന്ത്യയ്ക്കായി നാം യത്‌നിക്കവെ 2019 ല്‍ നൂറ്റിയെണ്‍പതാം ജന്മ വാര്‍ഷികം ആഘോഷിക്കുന്ന മഹാത്മാ ഗാന്ധി പ്രചോദനത്തിന്റെ ഉറവിടമാണെന്ന് അദ്ദേഹം പറഞ്ഞു. മാറ്റത്തിനുള്ള അന്വേഷണത്തില്‍ ഉത്സവങ്ങളും വാര്‍ഷികങ്ങളും വലിയതോതില്‍ പ്രേരക ശക്തിയാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഭരണഘടനാ ദിനമായ നവംബര്‍ 26 നും അംബേദ്ക്കറുടെ മഹാപരിനിര്‍വ്വാണ ദിവസമായ ഡിസംബര്‍ 6 നുമിടയില്‍ വനിതകള്‍, ദളിതര്‍, ആദിവാസികള്‍ മുതലായവര്‍ക്ക് മുദ്രാ വായ്പ അനുവദിക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് ബാങ്കുകളെ പ്രേരിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. 
സൗരോര്‍ജ്ജം, നേരിട്ടുള്ള ആനുകൂല്യം കൈമാറല്‍ മുതലായ മേഖലയില്‍ കൈക്കൊണ്ടുവരുന്ന മികച്ച സമ്പ്രദായങ്ങളെ പരസ്പരം പങ്കുവച്ചുകൊണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളെ മണ്ണെണ്ണ മുക്തമാക്കാന്‍ പ്രാധാനമന്ത്രി കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ള ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍മാരെ ആഹ്വാനം ചെയ്തു. ഈ നേട്ടങ്ങള്‍ എത്രയും വേഗം എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലേയ്ക്കും വ്യാപിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
‘Bharat looks bhavya': Gaganyatri Shubhanshu Shukla’s space mission inspires a nation

Media Coverage

‘Bharat looks bhavya': Gaganyatri Shubhanshu Shukla’s space mission inspires a nation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi arrives in Brasília, Brazil
July 08, 2025

Prime Minister Narendra Modi arrived in Brasília for the State Visit a short while ago. He will hold detailed talks with President Lula on different aspects of India-Brazil ties.