എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇന്ന്, ജ്യോതിബ ഫൂലെയുടെ ജന്മവാർഷികമായ ഏപ്രിൽ 11 മുതൽ നാം 'ടിക്ക ഉത്സവ്' സമാരംഭിക്കുന്നു. 'ടിക്ക ഉത്സവ്' ഏപ്രിൽ 14 വരെ തുടരും, അതായത് ബാബ സാഹിബ് അംബേദ്കറുടെ ജന്മവാർഷികം വരെ.
ഈ ഉത്സവം ഒരു തരത്തിൽ കൊറോണയ്‌ക്കെതിരായ മറ്റൊരു വലിയ യുദ്ധത്തിന്റെ തുടക്കമാണ്. വ്യക്തിപരമായ ശുചിത്വത്തിനും സാമൂഹിക ശുചിത്വത്തിനും നാം പ്രത്യേക ഊന്നൽ നൽകണം.
ഈ നാലു കാര്യങ്ങളും നാം ഓർക്കണം.
ഓരോരുത്തരും ഓരോരുത്തരെ – പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ പിന്തുണയ്ക്കുക , അതായത്, വിദ്യാഭ്യാസം കുറവുള്ളവരും പ്രായമായവരും, സ്വയം വാക്സിനേഷൻ എടുക്കാൻ കഴിയാത്തവരെ സഹായിക്കുക.
ഓരോരുത്തരും ഓരോരുത്തരെ ചികിൽസിക്കാൻ സഹായിക്കുക , അതായത്, വാക്സിനേഷന് ലഭ്യമായ സൗകര്യങ്ങളെക്കുറിച്ച് അറിയാത്ത ആളുകളെ സഹായിക്കുക.
ഓരോരുത്തരും ഓരോരുത്തരെ സംരക്ഷിക്കുക, അതായത്, ഞാൻ ഒരു മുഖാവരണം ധരിക്കണമെന്നും ഈ രീതിയിൽ ഞാൻ എന്നെത്തന്നെ സംരക്ഷിക്കുകയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യണമെന്നതിൽ ഊന്നൽ നൽകുക.
നാലാമത്തെ പ്രധാന കാര്യം, ആർക്കെങ്കിലും കൊറോണ ബാധിച്ചാൽ, സമൂഹത്തിലെ ആളുകൾ ‘മൈക്രോ കണ്ടെയ്നർ സോണുകൾ’ സൃഷ്ടിക്കുന്നതിൽ നേതൃത്വം നൽകണം എന്നതാണ്. ഒരു കൊറോണ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നിടത്തെല്ലാം കുടുംബാംഗങ്ങളും സമൂഹത്തിലെ ആളുകളും ഒരു ‘മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ’ സൃഷ്ടിക്കണം.
ഇന്ത്യയെപ്പോലെ ജനസാന്ദ്രതയുള്ള ഒരു രാജ്യത്ത് കൊറോണയ്‌ക്കെതിരെ പോരാടാനുള്ള ഒരു പ്രധാന മാർഗ്ഗം ‘മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ’ കൂടിയാണ്.
ഒരൊറ്റ പോസിറ്റീവ് കേസ് കണ്ടെത്തിയാൽ, നാമെല്ലാവരും ജാഗ്രത പാലിക്കുകയും ബാക്കിയുള്ളവരെ പരീക്ഷിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
അതേസമയം, വാക്സിൻ അർഹരായ ആളുകൾക്ക് നൽകുന്നതിന് സമൂഹവും ഭരണകൂടവും എല്ലാ ശ്രമങ്ങളും നടത്തണം. ഒരു വാക്സിൻ പോലും നഷ്ടപ്പെടുന്നില്ലെന്ന് നാം ഉറപ്പാക്കണം. വാക്സിൻ പാഴാക്കൽ പൂർണ്ണമായി ഇല്ലാത്ത സ്ഥിതിയിലേയ്ക്ക് നാം നീങ്ങണം.
അതിനിടെ, രാജ്യത്തിന്റെ പ്രതിരോധ കുത്തിവയ്പ്പ് ശേഷിയുടെ പരമാവധി ഉപയോഗത്തിലേക്ക് നാം നീങ്ങണം. നമ്മുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗം കൂടിയാണിത്.
‘മൈക്രോ കണ്ടെയ്‌ൻമെന്റ് സോണിനെ’ കുറിച്ചുള്ള നമ്മുടെ അവബോധമാണ് നമ്മുടെ വിജയം നിർണ്ണയിക്കുന്നത്.
ആവശ്യമില്ലാത്തപ്പോൾ വീട് വിട്ട് പോകരുതെന്നത് നമ്മുടെ വിജയം തീരുമാനിക്കും.
വാക്സിനേഷന് അർഹരായവർക്ക് വാക്സിനേഷൻ നൽകുമെന്നത് ഞങ്ങളുടെ വിജയം തീരുമാനിക്കും.
മാസ്ക് ധരിക്കുകയും മറ്റ് നിയമങ്ങൾ പാലിക്കുകയും ചെയ്യുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ വിജയം.
സുഹൃത്തുക്കളെ ,
ഈ നാല് ദിവസങ്ങളിൽ, വ്യക്തിഗത തലത്തിലും സമൂഹ തലത്തിലും ഭരണ തലത്തിലും നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്.
ജാഗ്രത പാലിക്കുമ്പോൾത്തന്നെ ആളുകളുടെ പങ്കാളിത്തത്തോടെയും ഉത്തരവാദിത്തം നിറവേറ്റുന്നതിലൂടെയും കൊറോണയെ നിയന്ത്രിക്കാൻ നമുക്ക് വീണ്ടും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഓർമ്മിക്കുക – മരുന്നും പ്രോട്ടോക്കോളുകളും കർശനമായി പാലിക്കുക
നന്ദി!
നിങ്ങളുടെ ,
നരേന്ദ്ര മോദി.
आज से हम सभी, देशभर में टीका उत्सव की शुरुआत कर रहे हैं। कोरोना के खिलाफ लड़ाई के इस चरण में देशवासियों से मेरे चार आग्रह हैं… https://t.co/8zXZ0bqYgl
— Narendra Modi (@narendramodi) April 11, 2021