ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്ന ഐ.ടി.ബി.പി. പഠനയാത്രസംഘങ്ങളിലെ 53 വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ അനൗദ്യോഗിക സംവാദത്തിനിടെ അഭിവൃദ്ധി നിറഞ്ഞതും അഴിമതിരഹിതവുമായ ഇന്ത്യയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ വിദ്യാര്‍ഥികള്‍ പങ്കുവെച്ചു. ഈ ലക്ഷ്യം യാഥാര്‍ഥ്യമാക്കാനായി യത്‌നിക്കണമെന്നു പ്രധാനമന്ത്രി അവരോട് ആഹ്വാനം ചെയ്തു. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി ആരോഗ്യം നിലനിര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഈ ഘട്ടത്തില്‍ യോഗയെക്കുറിച്ചു ചര്‍ച്ച ചെയ്തു.
പഠനത്തിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കി സംസാരിച്ച പ്രധാനമന്ത്രി, എല്ലാ കാലത്തും പഠിതാക്കളായി തുടരാനുള്ള മാനസികാവസ്ഥ ഉണ്ടായിരിക്കണമെന്നു ചൂണ്ടിക്കാട്ടി.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയോടു വിദ്യാര്‍ഥികള്‍ അങ്ങേയറ്റം താല്‍പര്യം കാണിച്ചു. പണമില്ലാത്ത സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു. നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതി എങ്ങനെയാണു സാധാരണക്കാര്‍ക്കു ഗുണകരമായിത്തീരുന്നതെന്നു പ്രധാനമന്ത്രി വിശദീകരിച്ചു.
ജീവിതത്തില്‍ അനാവശ്യമായ സമ്മര്‍ദങ്ങള്‍ ഒഴിവാക്കണമെന്നു വിദ്യാര്‍ഥികളോടു പ്രധാനമന്ത്രി നിര്‍ദേശിച്ചു. അദ്ദേഹം രചിച്ച ‘എക്‌സാം വാരിയേഴ്‌സ്’ എന്ന ഗ്രന്ഥത്തെക്കുറിച്ചു വിദ്യാര്‍ഥികള്‍ പരാമര്‍ശിച്ചു.