കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലെ 70 ല്‍ അധികം അഡീഷണല്‍ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരുമടങ്ങുന്ന ഒരു സംഘവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബുധനാഴ്ച ആശയവിനിമയം നടത്തി. ഇത്തരത്തിലുള്ള അഞ്ച് ആശയവിനിമയ പരിപാടികളില്‍ ആദ്യത്തേതായിരുന്നു ഇത്.

ഡിജിറ്റല്‍ ആന്റ് സ്മാര്‍ട്ട് ഗവണനന്‍സ്, ഭരണപരമായ നടപടിക്രമങ്ങളും ഉത്തരവാദിത്തങ്ങളും, സുതാര്യത, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍, നൈപുണ്യ വികസനം, ശുചിത്വ ഭാരതം, ഉപഭോക്താക്കളുടെ അവകാശങ്ങള്‍, പരിസ്ഥിതി സംരക്ഷണം, 2022 ഓടെ നവ ഇന്ത്യ കെട്ടിപ്പടുക്കല്‍ എന്നീ വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

ജനങ്ങളുടെ ക്ഷേമവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിന് വികസനത്തിന്റെയും സദ്ഭരണത്തിന്റെയും സങ്കലനം അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സദ്ഭരണം ഉദ്യോഗസ്ഥരുടെ മുന്‍ഗണനയാവണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സാധ്യമായ, ഏറ്റവും മികച്ച ഫലം ലഭിക്കുന്നതിന് ഗവണ്‍മെന്റിന്റെ എല്ലാ വിഭാഗങ്ങളും ഐക്യത്തോടെയും ഒത്തൊരുമയോടെയും പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ ഉദ്യോഗസ്ഥരും തീരുമാനങ്ങളെടുക്കുമ്പോള്‍ പാവപ്പെട്ടവരെയും സാധാരണക്കാരായ പൗരന്‍മാരെയും മനസ്സില്‍ കാണണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

|

ലോകം ഇന്ത്യയെ ശുഭ പ്രതീക്ഷകളോടെ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിജയം ആഗോള സന്തുലിതാവസ്ഥക്ക് നിര്‍ണ്ണായകമാണെന്ന് ലോകം മുഴുവന്‍ കരുതുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. മികവിനായുള്ള ശക്തമായ ഒരു അടിയൊഴുക്ക് ഇന്ത്യയിലെ സാധാരണക്കാര്‍ക്കിടയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എളിയ ചുറ്റുപാടുകളില്‍ നിന്നുള്ള, സാമ്പത്തിക ശേഷി കുറഞ്ഞ യുവാക്കള്‍ മത്സര പരീക്ഷകളിലും കായികരംഗത്തും മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നു. തങ്ങളുടെ സേവനത്തിന്റെ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ സ്വായത്തമാക്കിയ ആവേശവും ഊര്‍ജ്ജവും മനസില്‍ വച്ച് കൊണ്ട് പ്രതിഭയുടെ തുടര്‍ച്ചയായുള്ള ഈ കുതിച്ചു കയറ്റത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.

രാഷ്ട്രത്തിനായി തങ്ങളുടെ പരമാവധി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന സവിശേഷ അവസരമാണിതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൂടുകള്‍ തകര്‍ക്കേണ്ടതിന്റെയും ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകള്‍ തമ്മില്‍ കാര്യക്ഷമമായ ആഭ്യന്തര ആശയവിനിമയം നടക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. തീരുമാനങ്ങളെടുക്കുന്നതില്‍ ആവശ്യമായ വേഗതയും കാര്യക്ഷമതയും പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞു. സദുദ്ദേശ്യത്തോടെയുള്ള സത്യസന്ധമായ തീരുമാനങ്ങളെടുക്കല്‍ കേന്ദ്ര ഗവണ്‍മെന്റ് എപ്പോഴും പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന 100 ജില്ലകളില്‍ ശ്രദ്ധയൂന്നാനും, അതു വഴി വിവിധ വികസന മാനദണ്ഡങ്ങളില്‍ ദേശീയ ശരാരിയിലേക്ക് അവയെ ഉയര്‍ത്തിക്കൊണ്ടുവരാനും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Rice exports hit record $ 12 billion

Media Coverage

Rice exports hit record $ 12 billion
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഏപ്രിൽ 17
April 17, 2025

Citizens Appreciate India’s Global Ascent: From Farms to Fleets, PM Modi’s Vision Powers Progress