പ്രധാനമന്ത്രി ശ്രീ നന്ദ്രേമോദി കേന്ദ്ര ഗവണ്‍മെന്റിലെ 80 അഡീഷണല്‍ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരും ഉള്‍പ്പെട്ട സംഘവുമായി ആശയവിനിമയം നടത്തി. പ്രധാനമന്ത്രി നടത്തുന്ന ഇത്തരം ആശയവിനിമയങ്ങളില്‍ അഞ്ചാമത്തേതാണ് ഇത്.
ഭരണത്തിലെ നവീകരണം കൂട്ടായ പ്രവര്‍ത്തനം, ആരോഗ്യസുരക്ഷ, ആരോഗ്യവിദ്യാഭ്യാസം, കൃഷി, ജലവിഭവം, ഇ-ഗവേര്‍ണന്‍സ്, നികുതിഭരണം, ജി.എസ്.ടി, വ്യാപരം ലളിതമാക്കല്‍, പരാതി പരിഹരിക്കല്‍, ബാലാവകാശം എന്നീ മേഖലയിലെ തങ്ങളുടെ അനുഭവങ്ങള്‍ ഈ ആശയവിനിമയത്തിനിടയില്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുമായി പങ്കുവച്ചു.
ഭരണനടപടിക്രമങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നതിന് വേണ്ടി യ്രത്‌നിക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. കൂട്ടായ പ്രവര്‍ത്തനത്തിന് ഒുരു മനുഷ്യമുഖം നല്‍കേണ്ടത് അനിവാര്യമാണ്, അങ്ങനെയാണെങ്കില്‍ നമുക്ക് സംയുക്തമായി കൂടുതല്‍ നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായുള്ള സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് 2022ല്‍ ഒരു നവ ഇന്ത്യ സൃഷ്ടിക്കുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.