തായ്‌ലൻഡ് സന്ദർശനത്തിന് പുറപ്പെടും മുൻപുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ചുവടെ :
" നവംബർ 3 ന് നടക്കുന്ന പതിനാറാമത് ആസിയാൻ – ഇന്ത്യാ ഉച്ചകോടിയിലും , പതിനാലാമത് കിഴക്കനേഷ്യ ഉച്ചകോടിയിലും ,നവംബർ 4 ന് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച ധാരണ ഉണ്ടാക്കുന്നതിനായുള്ള രാജ്യങ്ങളുടെ മൂന്നാമത് ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായി ഞാൻ നാളെ ബാങ്കോക്കിലേയ്ക്ക് പോവുകയാണ്.
സന്ദർശനത്തിനിടെ, ഉച്ചകോടികൾക്കായി ബാങ്കോക്കിലെത്തുന്ന നിരവധി ലോക നേതാക്കളുമായി ഞാൻ ഉഭയകക്ഷി ചർച്ചകൾ നടത്തും. ആസിയാനുമായി ബന്ധപ്പെട്ട ഉച്ചകോടികൾ നമ്മുടെ നയതന്ത്ര കലണ്ടറിന്റെ അവിഭാജ്യ ഘടകവും, നമ്മുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഒരു പ്രധാന ഘടകവുമാണ്
ആസിയാനുമായുള്ള നമ്മുടെ പങ്കാളിത്തം കണക്ടിവിറ്റി , ശേഷി -നിർമ്മാണം , വാണിജ്യം , സംസ്ക്കാരം എന്നീ മുഖ്യ തൂണുകളിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് . 2018 ജനുവരിയിൽ ആസിയാനുമായുള്ള നമ്മുടെ
പങ്കാളിത്തത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു് ന്യൂ ഡൽഹിയിൽ ഒരു പ്രത്യേക അനുസ്മരണ ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. 10 ആസിയാൻ രാഷ്ട്ര നേതാക്കളെ നമ്മുടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി ആദരിച്ചിരുന്നു.
ആസിയാൻ പങ്കാളികളുമായി ഞാൻ നമ്മുടെ സഹകരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. കൂടാതെ കടൽ, കര , വ്യോമ, ഡിജിറ്റൽ മാർഗങ്ങളിലൂടെയും, ജനങ്ങൾ തമ്മിലുമുള്ള കണക്റ്റിവിറ്റി വികസിപ്പിക്കുന്നതിനും, ആസിയാനും ആസിയാന്റെ നേതൃത്വത്തിലുള്ള സംവിധാനങ്ങളും , സാമ്പത്തിക പങ്കാളിത്തങ്ങളും ശക്തിപ്പെടുത്തുന്നത്തിനും , സമുദ്രയാന സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടത്തും.
ആസിയാൻ രാജ്യങ്ങളെ കേന്ദ്രീകരിച്ചുള്ള ഏക സഹകരണ സംവിധാനം എന്ന നിലയ്ക്കും, മേഖലയിലെ പ്രമുഖ രാജ്യങ്ങൾ അംഗങ്ങളായിട്ടുള്ള നേതാക്കളാൽ നയിക്കപ്പെടുന്ന സംവിധാനമെന്ന നിലയ്ക്കും കിഴക്കനേഷ്യൻ ഉച്ചകോടി ഇന്ന് മേഖലാ സഹകരണ രൂപകല്പനകളിൽ മുഖ്യ ഘടകമാണ്.
കിഴക്കനേഷ്യൻ ഉച്ചകോടിയുടെ കാര്യപരിപാടിയിൽ ഞങ്ങൾ പ്രധാനപ്പെട്ട മേഖലാ , ആഗോള വിഷയങ്ങൾ വിലയിരുത്തും. ഒപ്പം നമ്മുടെ നിലവിലുള്ള പരിപാടികളും പദ്ധതികളും പരിശോധിക്കും. കൂടാതെ ഞാൻ ഇന്തോ -പസഫിക് തന്ത്രത്തിനും ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കും.
ആർ ഇ സി പി ഉച്ചകോടിയിൽ , ഞങ്ങൾ ആർ ഇ സി പി കൂടിയാലോചനകളുടെ പുരോഗതി വിലയിരുത്തും. ഈ ഉച്ചകോടിയിൽ , സാധനങ്ങൾ, സേവനങ്ങൾ, നിക്ഷേപങ്ങൾ എന്നിവ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകൾ പൂർണ്ണമായി ഉൾക്കൊണ്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ഞങ്ങൾ പരിഗണിക്കും.
സുസ്ഥിരത സംബന്ധിച്ച് ആസിയാൻ അധ്യക്ഷൻ എന്ന നിലയ്ക്ക് തായ്‌ലൻഡ് പ്രധാനമന്ത്രി ഒരുക്കുന്ന നേതാക്കൾക്കായുള്ള പ്രത്യേക വിരുന്നിൽ പങ്കെടുക്കുക എന്നതും എന്റെ സന്ദർശനത്തിൽ ഉൾപ്പെടും.
നവംബർ 2 ന് തായ്‌ലൻഡിലെ ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിലും ഞാൻ പങ്കെടുക്കും. ഇന്ത്യൻ വംശജർ, പ്രവാസി ഇന്ത്യക്കാർ എന്നിവർ തായ്‌ലാൻഡിനും , ആ രാജ്യവും ഇന്ത്യയും തമ്മിലുള്ള സുപ്രധാന ബന്ധത്തിനും പ്രബലമായ സാംഭവനകൾ നൽകിയിട്ടുണ്ട്