പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികവേളയില്‍ നടത്തിയ പ്രസംഗത്തില്‍ ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ എണ്ണ, പ്രകൃതിവാതക കോര്‍പറേഷ(ഒ.എന്‍.ജി.സി.)നെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ക്ഷണിച്ചു. സൗഭാഗ്യ യോജനയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് ഒ.എന്‍.ജി.സി. ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അഭിസംബോധന ചെയ്യവേയാണ് വൈദ്യുതി ഉപയോഗിച്ചു പാചകം ചെയ്യാന്‍ സാധിക്കുന്ന ചൂള വികസിപ്പിച്ചെടുക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തത്.
ഈയൊരു കണ്ടുപിടിത്തം രാജ്യം ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെ വലിയതോതില്‍ ആശ്രയിക്കുന്ന സ്ഥിതി കുറച്ചുകൊണ്ടുവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകം വൈദ്യുത കാറുകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന കാലത്ത്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇലക്ട്രിക് കാറുകള്‍ക്കൊപ്പം ഇലക്ട്രിക് സ്റ്റൗ കൂടി കണ്ടുപിടിക്കപ്പെടുന്നതു ജനങ്ങളുടെ ആവശ്യം ഏറെ പരിഹരിക്കപ്പെടുന്നതിനു സഹായമാകും. ഇത്തരം പുതുമകള്‍ അവതരിപ്പിക്കാനായി സ്റ്റാര്‍ട്ടപ്പുകളെയും യുവാക്കളെയും ക്ഷണിക്കാന്‍ ഒ.എന്‍.ജി.സിയോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.