ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, ജമ്മു-കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ കലക്ടര്‍മാരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു. ഈ നാലു സംസ്ഥാനങ്ങളിലും പൊതുസ്ഥലത്തു വിസര്‍ജനം നടത്തുന്നതു പൂര്‍ണമായും ഇല്ലാതാക്കാനുള്ള പദ്ധതികളില്‍ ഉണ്ടായിട്ടുള്ള പുരോഗതി അദ്ദേഹം വിലയിരുത്തി.
സ്വച്ഛ് ഭാരത്, ശുചീകരണ പ്രവര്‍ത്തനത്തിലെ ലക്ഷ്യപ്രാപ്തി നേടല്‍ എന്നീ കാര്യങ്ങളില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളും പദ്ധതികളെ സംബന്ധിച്ച വീക്ഷണങ്ങളും പങ്കുവെക്കാന്‍ സംസ്ഥാനങ്ങളോടു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ഈ ദൗത്യം പൂര്‍ണമായി നടപ്പാക്കാന്‍ മഹാത്മാ ഗാന്ധിയുടെ 150ാമതു ജന്മവാര്‍ഷികം എന്നതില്‍ കവിഞ്ഞ പ്രോല്‍സാഹനമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ജില്ലാതലത്തില്‍ ടീമുകള്‍ രൂപീകരിക്കണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ഇതൊരു ബഹുജനപ്രസ്ഥാനമായിത്തീരാന്‍ ശ്രമമുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഇത്തരം കാര്യങ്ങളില്‍ ബോധവല്‍ക്കരണം വളര്‍ത്താന്‍ വിദ്യാര്‍ഥികള്‍ക്കു വലിയ പങ്കു വഹിക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.