ഉജ്വല്‍ ഡിസ്‌കോം അഷ്വറന്‍സ് യോജന(ഉദയ്) നടത്തിപ്പിന്റെ പുരോഗതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിലയിരുത്തി. വായപ, ചട്ടക്കൂടുകളുടെ നിരീക്ഷണം, സാമ്പത്തിക പരിധിയില്‍ ഉണ്ടായിട്ടുള്ള മികവ്, നടത്തിപ്പിലെ നേട്ടങ്ങള്‍, ഉപഭോക്തൃ ശാക്തീകരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്കു വിശദീകരണം നല്‍കി.
ലേലനടപടികള്‍ക്കു ശേഷം ഖനികള്‍ താമസംകൂടാതെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് കല്‍ക്കരി, ധാതുഖനി ലേലം സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദീകരിക്കവെ പ്രധാനമന്ത്രി നിര്‍ദേശിച്ചു. സാധ്യതാപഠനത്തിന്റെ അവസരത്തില്‍ ധാതുപഠനവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും നല്ല രീതിയിലുള്ള ഏകീകരണം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി ശ്രീ. പീയൂഷ് ഗോയലും പ്രധാനമന്ത്രിയുടെ ഓഫീസ്, നിതി ആയോഗ്, മറ്റു മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.