ആയുഷ്മാന്‍ ഭാരതിനു കീഴിലുള്ള ആരോഗ്യസംരക്ഷണ പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിലയിരുത്തി.
ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്. ദരിദ്രവും അവശത അനുഭവിക്കുന്നതുമായ പത്തു കോടിയിലേറെ കുടുംബങ്ങളെ ഉദ്ദേശിച്ചുള്ളതാണു പദ്ധതി.
വിവിധ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന തയ്യാറെടുപ്പുകള്‍, പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക അടിസ്ഥാനസൗകര്യ വികസനം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെയും നിതി ആയോഗിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിച്ചു.
ആയുഷ്മാന്‍ ഭാരതിനു കീഴിലുള്ള ആദ്യത്തെ ‘ആരോഗ്യക്ഷേമ കേന്ദ്രം’ വികസനം അര്‍ഹിക്കുന്ന ജില്ലകളിലൊന്നായ ഝത്തീസ്ഗഢിലെ ബീജാപ്പൂരില്‍ ഏപ്രിലില്‍ നടന്ന അംബേദ്കര്‍ ജയന്തി ആഘോഷവേളയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.