ആയുഷ്മാന്‍ ഭാരതിന് കീഴില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബൃഹത്തായ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ മുന്നൊരുക്കങ്ങളുടെ പുരോഗതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് അവലോകനം ചെയ്തു.
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി എത്രയും വേഗം സുഗമമായി നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനകളടക്കം, ഇതുവരെ നടന്ന മുന്നൊരുക്കങ്ങളെ കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയുടെ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ പ്രദാനം ചെയ്യുന്നതാണ് പദ്ധതി. പാവപ്പെട്ടവരും, പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നവരുമടങ്ങുന്ന 10 കോടിയിലധികം കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ഈ പദ്ധതി മുഖേന സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പരമാവധി പ്രയോജനം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നി പറഞ്ഞു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, നിതി ആയോഗ്, പ്രധാനമന്ത്രിയുടെ കാര്യാലയം എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ വിവിധ വശങ്ങളെ കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
കഴിഞ്ഞ മാസം അംബേദ്ക്കര്‍ ജയന്തി ദിനത്തിലാണ് ആയുഷ്മാന്‍ ഭാരതിന് കീഴിലുള്ള ആദ്യത്തെ ആരോഗ്യ സൗഖ്യ കേന്ദ്രം ഛത്തീസ്ഗഢിലെ ബിജപ്പൂരില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.