ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ദേശീയ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് തുടക്കം കുറിക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ പുരോഗതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഉന്നതതല യോഗത്തില്‍ വിലയിരുത്തി.
പദ്ധതിയുടെ സുഗമമായ തുടക്കം ഉറപ്പ് വരുത്തുന്നതിന് ഇതുവരെ കൈക്കൊണ്ട നടപടികള്‍ പ്രധാനമന്ത്രിയുടെ കാര്യാലയം, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, നിതി ആയോഗ് എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രണ്ട് മണിക്കൂറിലേറെ നീണ്ട യോഗത്തില്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ വീതമുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. 10 കോടിയിലധികം പാവപ്പെട്ട കുടുംബങ്ങളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് രാജ്യമൊട്ടുക്ക് പണമല്ലാത്ത ആനുകൂല്യങ്ങള്‍ ലഭ്യമാകും.
ആരോഗ്യ, സൗഖ്യ കേന്ദ്രങ്ങളിലൂടെ സമഗ്രമായ പ്രാഥമിക ആരോഗ്യ പരിരക്ഷ നല്‍കുന്നതിനുള്ള മുന്നൊരുക്കങ്ങളും പ്രധാനമന്ത്രി വിലയിരുത്തി.
സമൂഹത്തിലെ അര്‍ഹരായ പാവപ്പെട്ടവര്‍ക്കും ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്കും പ്രയോജനം ലഭിക്കും വിധം ശരിയായ രീതിയില്‍ പദ്ധതിക്ക് രൂപം നല്‍കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരെ ആഹ്വാനം ചെയ്തു.